മലയോരത്ത് നിര്‍മാണമേഖലയിലെ പ്രതിസന്ധി തുടരുന്നു
കുന്നുംകൈ : നോട്ട്പിന്‍വലിക്കലിനെ തുടര്‍ന്നു മലയോരത്ത് തൊഴില്‍ മേഖല പൂര്‍ണസ്തംഭനത്തിലേക്ക്. നിര്‍മാണ, മര, വ്യാപാര മേഖലയില്‍ പണിയെടുക്കുന്നതൊഴിലാളികളും കുടുംബങ്ങളുമാണു ജോലിയില്ലാതെ ദുരിതത്തിലായത്.
പ്രതിസന്ധി കാരണം ഇതര സംസ്ഥാന തൊഴിലാളികളില്‍ 60 ശതമാനവും സ്വന്തം നാട്ടിലേക്കു മടങ്ങി.
കറന്സിയില്ലാതായതോടെ വീട് നിര്‍മാണമടക്കം മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലച്ചു. ചെങ്കല്ല് മേഖലയിലെ ഭൂരിപക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയതോടെ ഇതിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലായി.കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കാനും കാര്‍ഷികാവശ്യത്തിനായി ബാങ്കുകളില്‍ നിക്ഷേപിച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ വിവിധ ബാങ്കുകള്‍ നോട്ടിസ് അയക്കാന്‍ തുടങ്ങിയതും തിരിച്ചടിയായി. പ്രധാന ടൗണുകളായ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍ ഭീമനടി എന്നിവിടങ്ങളിലെ വ്യാപാരങ്ങള്‍ നന്നേ കുറഞ്ഞതായും കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."