സാദിഖിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കി തളിപ്പറമ്പ് റഹ്മത്ത് നഗര്‍ മഹല്ല് കമ്മിറ്റി.
തളിപ്പറമ്പ്: സ്വന്തമായി ഒരു വീടെന്ന
കൂലിപ്പണിക്കാരനായ സാദിഖ് സ്വന്തം നിലയില്‍ തുടങ്ങിയ വീടുനിര്‍മാണം സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ നിര്‍ത്തിയിടത്തു നിന്നു തുടങ്ങി മാസങ്ങള്‍ക്കകം മഹല്ല് കമ്മിറ്റി വീടു പൂര്‍ത്തിയാക്കി നല്കി. കൂട്ടായ്മ രൂപീകരിച്ചും ഫണ്ട് സ്വരൂപിച്ചും ഒരു നാടു മുഴുവന്‍ കൈകോര്‍ത്തതോടെ സാദിഖും ഭാര്യയും വിദ്യാര്‍ഥികളായ മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന് സ്വപ്നസാഫല്യമായി. 700 സ്ക്വയര്‍ഫീറ്റില്‍ അടുക്കളയും ബാത്റൂമും രണ്ടു ബെഡ്റൂമും അടങ്ങുന്ന മനോഹരമായ വീടു പണി വെറും രണ്ടു മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. കെ.പി മുഹമ്മദ് കുഞ്ഞി ഹാജി, പി.പി ഇസ്മാഈല്‍, പി.പി അഷ്റഫ്, കെ അബ്ദുല്ല, എ.പി സിനാന്, എം. പി ഇബ്രാഹിം ഹാജി. ഷാഫി അമാനത്ത്, കെ.പി മൊയ്തീന് കുട്ടി, പി.വി മുസ്തഫ, പി.പി സഫ്വാന് എന്നിവര്‍ വീട് നിര്‍മാണത്തിനു നേതൃത്വം നല്കി. ഒരു നാടിന്റെയാകെ അനുഗ്രഹാശിസുകളോടെ മഹല്ല് കമ്മറ്റി തനിക്കും കുടുംബത്തിനും ഒരുക്കിത്തന്ന സുരക്ഷിതമായ ഭവനത്തിലേക്ക് സാദിഖ് കഴിഞ്ഞ വെള്ളിയാഴ്ച ഗൃഹപ്രവേശം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."