ആദിവാസികള്‍ക്ക് മൂന്ന് മാസത്തിനകം വീട് നല്‍കും: മന്ത്രി ആഞ്ജനേയ
മടിക്കേരി: സിദ്ധാപുരത്തിനടുത്തു മാല്‍ദ്ധാരി പഞ്ചായത്തിലെ ദിട്ടള്ളി വനത്തില്‍ നിന്നു കുടിയൊഴിപ്പിക്കപ്പെട്ട 577 ആദിവാസികള്‍ക്ക് മൂന്നു മാസത്തിനകം വീടു നല്‍കുമെന്ന് സാമൂഹിക വകുപ്പു മന്ത്രി ആഞ്ജനേയ പറഞ്ഞു. കഴിഞ്ഞ ദിവസം ദിട്ടള്ളിയിലെ ആദിവാസി സമരക്കാരെ ചെന്നുകണ്ടതിന് ശേഷം മടിക്കേരിയില്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നു മാസത്തിനുള്ളില്‍ പരിസര പ്രദേശങ്ങളില്‍ അനുയോജ്യമായ സ്ഥലം കണ്ടത്തി അവിടെ വെള്ളം, വൈദ്യൂതി സൗകര്യത്തോടു കൂടിയുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു. അതുവരെ ദിട്ടള്ളിയിലെ പ്രദേശത്തു തന്നെ കാല്ക്കാലിക ഷെഡുകള്‍ പണിയാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു കോടിയുടെ ചെക്ക് മന്ത്രി ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു. മാല്‍ദ്ധാരി, ചെന്നങ്കി പഞ്ചായത്ത് മേഖലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 31 വരെ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. മാല്ഡാരി, ദിട്ടള്ളി ഭാഗങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമില്ലെന്ന് ദക്ഷിണ മേഖലാ പോലിസ് മേധാവി വി.പി ഉദയ് സിങ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."