ഉഗാണ്ടയില്‍ ബോട്ട് മുങ്ങി ഒമ്പത് പേര് മരിച്ചു
കംപാല: ഉഗാണ്ടയില്‍ പ്രാദേശിക ഫുട്ബോള്‍ ടീമും ആരാധകരും സഞ്ചരിച്ച ബോട്ട് മുങ്ങി ഒമ്പത് പേര് മരിച്ചു.
നിരവധി പേരെ കാണാതായി. ഉഗാണ്ടയിലെ ആല്‍ബര്‍ട്ട് തടാകത്തിലായിരുന്നു സംഭവം.
21 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 15 പേരെ രക്ഷപെടുത്തി. ബോട്ടില്‍ 45 പേരാണുണ്ടായിരുന്നത്.
ചെറിയ ബോട്ടില്‍ പരിധിയില്‍ കവിഞ്ഞ് ആളുകയറിയതും ചരക്കുകള്‍ കൂടുതലായി കയറ്റിയതുമാണ് അപകടത്തിനു കാരണമായത്.
ബോട്ടിലുണ്ടായിരുന്ന യാത്രക്കാരില്‍ അധികവും മദ്യ ലഹരിയിലായിരുന്നതും അപകടത്തിനു കാരണമായതായി പൊലിസ് പറഞ്ഞു.
ബുലുസിയ ജില്ലയില്‍നിന്നുള്ള ഫുട്ബോള്‍ ടീം ഹോയിമ ജില്ലയില്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിനായി പോകുകയായിരുന്നു.
ഉഗാണ്ടയിലെ ആല്‍ബര്‍ട്ട് തടാകത്തില്‍ ബോട്ടപകടം സാധാരണയാണ്.
മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു.
നവംബറില്‍ ആല്‍ബര്‍ട്ട് തടകാത്തില്‍ ബോട്ടപകടത്തില്‍ 10 ആളുകള്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."