വെളിയങ്കോട്ട് കടന്നല് കുത്തേറ്റ് 10 പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
എരമംഗലം: വെളിയങ്കോട് ആനകത്ത് സ്കൂളിനടുത്ത് കടന്നല് കുത്തേറ്റ് പത്തു പേര്‍ക്ക് പരുക്ക്. വെളിയങ്കോട് സ്വദേശികളായ കന്ന്യാടത്ത് ആമിന (65), അബ്ദുര്റഹിമാന് എന്ന മാമത് (52), ഭാര്യ മറിയ (47), അലി (45), മന്‍സൂര്‍ (34), ഭാര്യ ഷെരീഫ (27), മാളിയേക്കല്‍ അബ്ദുല്‍ഗഫൂര്‍ (48), മേലയില്‍ അപ്പുണ്ണി (64), വെള്ളത്തേരി ശാന്ത തുടങ്ങിയവര്‍ക്കാണ് കടന്നല് കുത്തേറ്റത്.
മറിയയുടെ കണ്ണിനാണ് കുത്തേറ്റത്. ഇവരുടെ പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച വൈകിട്ടോടെ കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഏഴിനാണ് സംഭവം നടന്നത്.
കന്ന്യാടത്ത് ആമിനയുടെ വീടിനു സമീപത്തെ പറമ്പിലെ തെങ്ങിലുണ്ടായിരുന്ന കടന്നല് കൂട് രണ്ട് പരുന്തുകള്‍ കൊത്തിയതോടെ കടന്നലുകള്‍ ഇളകുകയായിരുന്നു. തുടര്‍ന്ന് ഇവ കൂട്ടാമായെത്തി സമീപവാസികളെ കുത്തി. മുഖം ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കുത്തേറ്റത്. മറിയ ഒഴികെയുള്ളവരെ പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു.
തെങ്ങിന് മുകളിലുള്ള കടന്നല്‍കൂട് ഭീതിയെത്തുടര്‍ന്ന് കന്ന്യാടത്ത് ആമിനയും കുടുംബവും ഇവിടുത്തെ വീടൊഴിയുകയും ബന്ധുവീട്ടിലേക്ക് താമസമാകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."