ബോധവല്‍കരണ സന്ദേശവുമായി ട്രാക്കിന്റെ ക്രിസ്മസ് ആഘോഷം
കൊല്ലം: 'ആഘോഷങ്ങളാവാം അതിരു കടക്കരുത് , മദ്യം ഒഴിവാക്കൂ യാത്ര സുരക്ഷിതമാക്കൂ' എന്നീ സന്ദേശങ്ങളുയര്‍ത്തി ചിന്നക്കട ബസ്‌ബേയില്‍ ട്രാക്കിന്റെ (ട്രോമകെയര്‍ ആന്റ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റര്‍ ഇന്‍ കൊല്ലം )ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിച്ചു.
സീറ്റ് ബെല്‍റ്റ് ധരിക്കാതെയും ഹെല്‍മെറ്റിടാതെയും മദ്യപിച്ചുമുള്ള വാഹനയാത്ര വര്‍ധിച്ചു വരുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ ട്രാക്ക് പ്രസിഡന്റ് ആര്‍.ടി.ഒ ആര്‍ തുളസീധരന്‍പിള്ള പറഞ്ഞു.രാത്രികാല പരിശോധന കര്‍ക്കശമാക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു .
രാത്രികാല യാത്രയിലെ ഡ്രൈവര്‍മാര്‍ക്ക് ട്രാക്ക് കഴിഞ്ഞ മുപ്പത്തിയൊന്‍പതു ദിവസമായി നടത്തിവന്ന ചുക്കുകാപ്പി വിതരണത്തോടനുബന്ധിച്ചായിരുന്നു ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചത്. ക്രിസ്മസ് പപ്പാകള്‍ കേക്കും മിട്ടായിയും വിതരണം ചെയ്തതും മദ്യപിച്ചുള്ള വാഹനയാത്രക്കെതിരെയുള്ള സന്ദേശങ്ങള്‍ അടങ്ങിയ ക്രിസ്മസ് കാര്‍ഡുകള്‍ വിതരണം ചെയ്തതും യാത്രികര്‍ക്കും പുതിയ അനുഭവമായി.
ക്രിസ്മസ് സന്ദേശ കാര്‍ഡിന്റെ വിതരണോദ്ഘാടനം ട്രാഫിക് സി.ഐയും ട്രാക്ക് ജോയിന്റ് സെക്രട്ടറിയുമായ വി.എസ് ബിജു നിര്‍വഹിച്ചു. ട്രാക്ക് ജനറല്‍ സെക്രട്ടറി എം.വി.ഐ ശരത്ചന്ദ്രന്‍, വൈസ് പ്രസിഡന്റ് റിട്ട.ആര്‍ .ടി .ഒ പി എ സത്യന്‍ ജോയിന്റ് സെക്രട്ടറി ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട,് ട്രഷറര്‍ സന്തോഷ് തങ്കച്ചന്‍, ചാര്‍ട്ടര്‍ മെമ്പര്‍ റോണ റിബെയ്‌റോ എന്നിവര്‍ സംസാരിച്ചു. ട്രാക്ക് വോളന്റിയേഴ്‌സായ ശ്രീധര്‍ലാല്‍, ജിന്‍ഷി,മനോജ് ,മണികണ്ഠന്‍,റമീസ്,സിനോജ്,ഫെലിക്‌സ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."