ക്രിസ്മസ് ദിനം ശ്രമദാന ദിനമാക്കി ദേവസൂര്യ
പാവറട്ടി: ഏതൊരു ആഘോഷവും പൂര്‍ണമാകുന്നത് ജനോപകാരപ്രദമായ പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴാണെന്ന സന്ദേശം നല്‍കി മുല്ലശ്ശേരി ഗവണ്‍മെന്റ് ബ്ലോക്കാശുപത്രിയിലെ രോഗികള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പെയിന്റടിച്ചു നല്‍കിയാണ് ദേവസൂര്യ പാവറട്ടി ക്രിസ്മസ് ആഘോഷിച്ചത്. ഡോക്ടര്‍ സഞ്ജവ്, ഹെല്‍ത്ത ്‌സൂപ്പര്‍വൈസര്‍ കെ.എസ് രാമന്‍, അഭിലാഷ് കെ.സി എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ച് വിതരണം ചെയ്തു.
മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഹുസയിന്‍,വാര്‍ഡ് മെമ്പര്‍ ക്ലമന്റ് ഫ്രാന്‍സിസ്,ലിജോ പനക്കല്‍, സുബ്രമുണ്യന്‍ ഇരിപ്പശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. 32 കട്ടില്‍, 13 കബോര്‍ഡ്, 10 ഗ്ലൂക്കോസ് സ്റ്റാന്റ്, 6 സ്റ്റൂള്‍ ,4 മേശ, 2 സ്റ്റെപ്പ് ,2 ഡ്രസിങ്ങ് ഫ്രയിം, സ്ട്രച്ചര്‍, റാക്ക്, കുട്ടികളുടെ വെയ്റ്റ് മിഷ്യന്‍, ഓക്‌സിജന്‍സ്റ്റാന്റ് അടക്കമുള്ള വിവിധ സ്റ്റാന്റുകള്‍ എന്നിവയെല്ലാം പെയ്ന്റിങ്ങ് ചെയ്തവയില്‍ ഉള്‍പെടുന്നു. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6.30 വരെ വിശ്രമരഹിതമായാണ് ദേവസൂര്യ പ്രവര്‍ത്തകര്‍ ശ്രമദാനം പൂര്‍ത്തികരിച്ചത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."