പണയാധാരം ഉപയോഗപ്പെടുത്തി ഭൂമി തട്ടിയെടുത്തതായി ആരോപണം
തൃശൂര്‍: കടമായി വാങ്ങിയ പണത്തിന് പണയാധാരമായി നല്‍കിയ രേഖകള്‍ വെച്ച് ഭൂമിയും സ്വത്തുക്കളും സ്വകാര്യ വ്യക്തികള്‍ തട്ടിയെടുത്തതായി ആരോപണം. കുട്ടികളുïാകാന്‍ ചികില്‍സ നടത്തുന്നതിനായി കടമായി വാങ്ങിയ മൂന്നുലക്ഷത്തിന് പകരം നല്‍കിയ 50 സെന്റ് ഭൂമിയുടെ പണയാധാരമുപയോഗപ്പെടുത്തി മണലൂര്‍ വില്ലേജിലെ പോണല്ലൂര്‍ ദേശത്തെ റോബിന്‍സണും സുരേഷ്ബാബുവുമാണ് തങ്ങളുടെ മാള കല്ലൂര്‍ വടക്കുംമുറി വില്ലേജിലെ പാളയം പറമ്പ് അമ്പഴക്കാട് ദേശത്തെ സ്ഥലം തട്ടിയെടുത്തതെന്ന് ഗീതയും ഭര്‍ത്താവ് സതീഷ്‌കുമാറും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2002ല്‍ പണയാധാരം നടത്തിയ രേഖകള്‍ പ്രകാരമുള്ള തുക മുതലും പലിശയും സഹിതം 2010 വരെ ജഗദീഷ് എന്ന സുഹൃത്തു മുഖേന നല്‍കിയെങ്കിലും പണയാധാരം തിരിച്ചുതരാതെ കബളിപ്പിക്കുകയായിരുന്നു. തങ്ങളുടെ 50 സെന്റ് സ്ഥലവും റോബിന്‍സണും സുരേഷ്ബാബുവും ഇരുവരുടേയും പേരില്‍ ജഗദീഷിനെ സാക്ഷിയാക്കി രജിസ്റ്റര്‍ ചെയ്ത് തട്ടിയെടുക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ഓപ്പറേഷന്‍ കുബേരയിലും തുടര്‍ന്ന് തൃശൂര്‍ എസ്പിയ്ക്കും പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുïായില്ല. ഇതിനിടയില്‍ ഇരുവരും തങ്ങളുടെ മുമ്പത്തെ വക്കീലിനെ സ്വാധീനിച്ച് മൂന്ന് വെള്ളപേപ്പറില്‍ ഒപ്പിടുവിക്കുകയും അത്പ്രകാരം 50 ലക്ഷം രൂപ റോബിന്‍സണ് കൊടുക്കണമെന്ന് കൃത്യമമായി എഗ്രിമെന്റുïാക്കി ഇരിങ്ങാലക്കുട സബ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. ഇതിനിടെ കേസുമായി മുന്നോട്ടുപോയാല്‍ ഗ്യാരïിയായി നല്‍കിയ ചെക്കില്‍ 1 കോടി രൂപ എഴുതി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റോബിന്‍സണ്‍ ഭീഷണിപ്പെടുത്തിയിരിക്കയാണ്. തങ്ങളെ കബളിപ്പിച്ച് ഭൂമി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഗീതയും ഭര്‍ത്താവ് സതീഷ്‌കുമാറും അഡ്വ. സദാനന്ദനും അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."