മക്കള്‍ക്കെതിരേ കേസ് കൊടുക്കുന്ന സാഹചര്യം നാണം കെടുത്തുന്നു: സീനിയര്‍ സിറ്റിസണ്‍ സര്‍വിസ്
കാഞ്ഞങ്ങാട്: സംരക്ഷണത്തിനും ചെലവിനും സ്വത്തുക്കള്‍ തിരികെ വാങ്ങാനും മാതാപിതാക്കള്‍ മക്കള്‍ക്കെതിരേ കേസ് കൊടുക്കുന്ന സാമൂഹ്യസാഹചര്യം കേരളത്തെ നാണം കെടുത്തുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ഹനീഫാറാവുത്തര്‍.
സീനിയര്‍ സിറ്റി സണ്‍സ് സര്‍വിസ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലന് ഓളിയക്കാല്‍ യോഗത്തില്‍ അധ്യക്ഷനായി. ബി.കെ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എഫ്.ഫ്രാന്‍സീസ്, കെ.രാഘവന് എന്നിവര്‍ സംസാരിച്ചു. എം.തമ്പാന് നന്ദി പറഞ്ഞു.
ഭാരവാഹികളായി ബി.കെ.നായര്‍ പ്രസിഡന്റ്, കെ.നാരായണന് പൊതാവൂര്‍ വൈസ് പ്രസിഡന്റ്, ബാലന് ഓളിയക്കാല്‍ സെക്രട്ടറി, കെ.കര്‍ത്തമ്പു ഓര്‍ഗനൈസിംഗ് സെക്രട്ടറി, എ.വി.ഭാസ്കരന് പെരുമ്പള ജോയന്റ് സെക്രട്ടറി, കെ.വി.ജനാര്ദ്ദനന് ഖജാന്‍ജി തുടങ്ങി 25 പേര് അടങ്ങിയ ജില്ലാകമ്മിറ്റിയെയും 45 പേരടങ്ങിയ ജില്ലാ കൗണ്‍സിലിനെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."