കശുവïി നേരിട്ട് ശേഖരിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയൊരുക്കുന്നു
കണ്ണൂര്‍: ജില്ലയിലെ കശുവïി ശേഖരിക്കാന്‍ ജില്ലാ പഞ്ചായത്ത് വഴി കാപ്പക്‌സും കശുവïി വികസന കോര്‍പറേഷനും പദ്ധതി തയാറാക്കുന്നു.
കര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് കശുവïി ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്.
മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരം ജില്ലാ പഞ്ചായത്ത് ഭാരവാഹികളുമായി കാപ്പക്‌സിന്റെയും കശുവïി വികസന കോര്‍പറേഷന്റെയും അധികൃതര്‍ തിങ്കളാഴ്ച പ്രാഥമിക ചര്‍ച്ച നടത്തി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് നേരിട്ട് കശുവïി ശേഖരിക്കാന്‍ പദ്ധതി ആലോചിക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആറളം ഫാം, ആറളം ആദിവാസി പുനരധിവാസ മേഖല എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് കശുവïി ശേഖരിക്കാന്‍ ക്രമീകരണം ഉïാക്കും. ജില്ലയിലെ മറ്റ് കര്‍ഷകരില്‍ നിന്ന് സഹകരണ മേഖലയെയും കുടുംബശ്രീയെയും ഉപയോഗിച്ച് കശുവïി ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇക്കാര്യങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിനെ കാപ്പക്‌സും കശുവïി വികസന കോര്‍പറേഷനും ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ട വകുപ്പുകള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ആറളം ഫാം അധികൃതര്‍, സഹകരണ സംഘം ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കും.
ആറളം ഫാമില്‍ നിന്ന് നേരിട്ടും പുനരധിവാസ മേഖലയിലെ താമസക്കാരില്‍ നിന്ന് കുടുംബശ്രീ വഴിയുമായിരിക്കും കശുവïി ശേഖരിക്കുക. പൊതുവിപണിയിലേതിലും കൂടിയ വില നല്‍കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. എസ് സുദേവന്‍, എസ് ജയമോഹന്‍, ടി.എഫ് സേവ്യര്‍, പി.ആര്‍ വസന്തന്‍, വി.കെ സുരേഷ് ബാബു, കെ.പി ജയബാലന്‍, കെ ശോഭ, ടി.ടി റംല, കെ.വി ഗോവിന്ദന്‍, ടി.കെ വിശ്വനാഥന്‍, എം വിജയന്‍, പി.പി ഗിരീഷ്, കൃഷി വകുപ്പ്, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."