കുടുംബം പൊലിസ് സ്റ്റേഷനു മുന്നില്‍ സത്യഗ്രഹത്തിന്
ചെറുപുഴ: കെട്ടിടം പണി പൂര്‍ത്തിയാക്കി നല്‍കിയിട്ടും വാഗ്ദാനപ്രകാരമുള്ള പണം നല്‍കാത്ത കെട്ടിട ഉടമക്കെതിരേ സാമ്പത്തിക തട്ടിപ്പിന് നല്കിയ പരാതിയില്‍ പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കുടുംബം പോലിസ് സ്റ്റേഷനു മുന്നില്‍ സത്യഗ്രഹത്തിന് ഒരുങ്ങുന്നു. ചെറുപുഴ ബാലവാടി റോഡിലെ ടി.കെ ഷെരീഫും കുടുംബവുമാണ് ജനുവരി രïു മുതല്‍ ചെറുപുഴ സ്റ്റേഷനു മുന്നില്‍ സത്യഗ്രഹമിരിക്കുന്നത്.
ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ ചെറുപുഴ ലക്കി സെന്റര്‍ ലോട്ടറി സ്റ്റാള്‍ നടത്തിക്കൊïിരിക്കെ ഷെരീഫ് കെട്ടിട ഉടമയുടെ നിര്‍ദേശ പ്രകാരം പണി പൂര്‍ത്തിയാവാത്ത കെട്ടിടത്തിന്റെ മുറികള്‍ ഭിത്തി കെട്ടിത്തിരിക്കുന്നതിനും ഭിത്തി തേച്ച് പെയിന്റടിക്കുന്നതിനും കരാര്‍ എടുത്തിരുന്നു. ഇതു പ്രകാരം കെട്ടിടത്തില്‍ മുറികള്‍ തിരിച്ച് പണികളെല്ലാം പൂര്‍ത്തീകരിച്ചു.
ബില്ലുകളും കണക്കുകളും നല്‍കിയെങ്കിലും കെട്ടിട ഉടമ പണം നല്കാന് തയാറായില്ല. രïു മാസം മുന്‍പ് ചെറുപുഴ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. വാര്‍ത്താസമ്മേളനത്തില്‍ ടി.കെ ഷെരീഫ്, ഉമ്മുമ്മ ആമിന, ഇളയമ്മമാരായ സുലൈഖ, നബീസ പങ്കെടുത്തു.
എന്നാല്‍ പരാതി ലഭിച്ച പ്രകാരം ഇരുകൂട്ടരെയും വിളിച്ചു സംസാരിച്ചിരുന്നുവെന്നും ഇതു സംബന്ധിച്ച് എഴുതിവച്ച കരാറുകള്‍ ഇല്ലാത്തതാണ് പ്രശ്നം തീര്‍പ്പാകാത്തതിന്റെ കാരണമെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."