HOME
DETAILS

രഞ്ജി: ജാര്‍ഖണ്ഡും തമിഴ്‌നാടും സെമിയില്‍

  
backup
December 26 2016 | 22:12 PM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%9c%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%96%e0%b4%a3%e0%b5%8d%e0%b4%a1%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d

വഡോദര: ഹരിയാനയെ കീഴടക്കി ജാര്‍ഖണ്ഡും ഇന്ത്യന്‍ താരങ്ങളടങ്ങിയ കര്‍ണാടകയെ വീഴ്ത്തി തമിഴ്‌നാടും രഞ്ജി ട്രോഫിയുടെ സെമിയിലേക്ക് മുന്നേറി. ഹരിയാനയെ അഞ്ചു വിക്കറ്റിനു കീഴടക്കിയാണ് ജാര്‍ഖണ്ഡ് വിജയിച്ചത്. ഇന്ത്യന്‍ താരങ്ങളെ വച്ച് മത്സരം വിജയിക്കാനിറങ്ങിയ കര്‍ണാടകയെ രണ്ടു ദിവസം കൊണ്ടു എറിഞ്ഞിട്ടാണ് തമിഴ്‌നാട് അവസാന നാലിലേക്ക് മുന്നേറിയത്. ഏഴു വിക്കറ്റിനാണ് തമിഴ്‌നാടിന്റെ വിജയം.
ഹരിയാന ഒന്നാം ഇന്നിങ്‌സില്‍ 258 റണ്‍സെടുത്തപ്പോള്‍ ജാര്‍ഖണ്ഡ് 345 റണ്‍സെടുത്തു 87 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാമിന്നിങ്‌സില്‍ ഹരിയാനയുടെ പോരാട്ടം 262 റണ്‍സില്‍ അവസാനിച്ചു. ജാര്‍ഖണ്ഡ് വിജയ ലക്ഷ്യമായ 176 റണ്‍സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 എടുത്ത് സ്വന്തമാക്കി.
രണ്ടു ദിവസം കൊണ്ട് 20 വിക്കറ്റുകള്‍ വീഴ്ത്തിയാണ് തമിഴ്‌നാട് കര്‍ണാടകക്കെതിരേ ഉജ്ജ്വല വിജയം പിടിച്ചത്. ഇന്ത്യന്‍ താരങ്ങളായ ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, അഭിമന്യു മിഥുന്‍, കരുണ്‍ നായര്‍, വിനയ് കുമാര്‍, സ്റ്റുവര്‍ട് ബിന്നി എന്നിവരടങ്ങിയ കര്‍ണാടക തമിഴ്‌നാടിന്റെ പേസാക്രമണത്തില്‍ നിലതെറ്റി വീഴുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ കര്‍ണാടക വെറും 88 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ തമിഴ്‌നാട് 152 റണ്‍സിനു പുറത്തായെങ്കിലും 65 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. രണ്ടാമിന്നിങ്‌സില്‍ കര്‍ണാടകയെ 150 റണ്‍സില്‍ പുറത്താക്കി 86 റണ്‍സിന്റെ വിജയ ലക്ഷ്യം മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ തമിഴ്‌നാട് സ്വന്തമാക്കി.
ആദ്യ ഇന്നിങ്‌സില്‍ തമിഴ്‌നാടിനായി അശ്വിന്‍ ക്രിസ്റ്റ് ആറു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നടരാജന്‍ മൂന്നും വിഗ്നേഷ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാമിന്നിങ്‌സില്‍ അശ്വിന്‍ ക്രിസ്റ്റ് ഒരു വിക്കറ്റാണ് നേടിയതെങ്കില്‍ നടരാജന്‍ മൂന്നും വിഗ്നേഷ് നാലും വിക്കറ്റെടുത്ത് കര്‍ണാടകയുടെ കഥ കഴിച്ചു.
മുന്‍ ഇന്ത്യന്‍ പേസര്‍ ബാലാജിയാണ് തമിഴ്‌നാടിന്റെ ബൗളിങ് പരിശീലകന്‍. 12 വര്‍ഷത്തിനു ശേഷമാണു തമിഴ്‌നാട് കര്‍ണാടകയെ പരാജയപ്പെടുത്തുന്നത്. നേരത്തെ 2003-04 കാലത്താണ് കര്‍ണാടകക്കെതിരേ തമിഴ്‌നാട് അവസാനമായി വിജയിച്ചത്.


വിജയ പ്രതീക്ഷയില്‍മുംബൈ
റായ്പൂര്‍: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ മുംബൈയ്ക്ക് വിജയ പ്രതീക്ഷ. ആദ്യ ഇന്നിങ്‌സില്‍ മുംബൈ 294 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദ് 280ല്‍ പുറത്തായി 14 റണ്‍സ് ലീഡ് വഴങ്ങി. രണ്ടാം ഇന്നിങ്‌സില്‍ മുംബൈയുടെ പോരാട്ടം 217ല്‍ അവസാനിച്ചു. 232 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശുന്ന ഹൈദരാബാദ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിടുന്നു. മൂന്നു വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കേ ഹൈദരാബാദിനു വിജയിക്കാന്‍ 111 റണ്‍സ് കൂടി വേണം. 40 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ബി അനിരുദ്ധാണ് അംഗീകൃത ബാറ്റ്‌സ്മാന്‍. റണ്‍സൊന്നുമെടുക്കാതെ സി മിലിന്ദാണ് അനിരുദ്ധിനൊപ്പം ക്രീസില്‍. അഞ്ചു വിക്കറ്റ് വീഴ്ത്തിയ വിജയ് ഗോഹിലിന്റെ ബൗളിങാണ് മുംബൈയ്ക്ക് വിജയ പ്രതീക്ഷ സമ്മാനിച്ചത്.

 

ഗുജറാത്തിനു കൂറ്റന്‍ ലീഡ്
ജയ്പൂര്‍: ഒഡിഷക്കെതിരായ രഞ്ജി ക്വാര്‍ട്ടറില്‍ ഗുജറാത്തിനു കൂറ്റന്‍ ലീഡ്. ആദ്യ ഇന്നിങ്‌സില്‍ ഗുജറാത്ത് 263 റണ്‍സെടുത്തപ്പോള്‍ ഒഡിഷയുടെ പോരാട്ടം 199 റണ്‍സില്‍ അവസാനിച്ചു. 64 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഗുജറാത്ത് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെന്ന നിലയില്‍. രണ്ടു വിക്കറ്റുകള്‍ അവശേഷിക്കേ ഗുജറാത്തിനു 578 റണ്‍സ് ലീഡ്. ഇരട്ട സെഞ്ച്വറി (261) നേടി പുറത്താകാതെ നില്‍ക്കുന്ന സമിത് ഘോയലിന്റെ ബാറ്റിങാണ് ഗുജറാത്തിനു കൂറ്റന്‍ സ്‌കോറും ലീഡും സമ്മാനിച്ചത്. കളി നിര്‍ത്തുമ്പോള്‍ സുമിതിനൊപ്പം 11 റണ്‍സുമായി ഹര്‍ദിക് പട്ടേല്‍ ക്രീസില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago