മഞ്ഞുകാലത്തെ സൗന്ദര്യ സംരക്ഷണം
ചര്‍മ്മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കുറച്ചൊന്നുമല്ല നമ്മെ അസ്വസ്ഥരാക്കുന്നത്. കാലാവസ്ഥ മാറ്റം ചര്‍മത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ നിരവധി. പാദം വിണ്ടുകീറുക, ചര്‍മ്മം മൊരിയിക, തൊലിപ്പുറം വരണ്ടിരിക്കുക അങ്ങനെ നീളുന്നു അത്. ഈ പ്രശ്‌നങ്ങളിലേറെയുമുണ്ടാകുന്നതു മഞ്ഞുകാലത്താണ്. ത്വക്കിന് എണ്ണമയം നല്‍കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം മഞ്ഞുകാലത്തു കുറയുന്നതു കൊണ്ടാണിത്. ഡിസംബര്‍ പാതിയായപ്പോള്‍ത്തന്നെ നല്ല തണുപ്പാണ് പലേടത്തും. ഇതുകൊണ്ടുതന്നെ ചര്‍മ്മസംരക്ഷണത്തിനുള്ള പൊടിക്കൈകള്‍ പരീക്ഷിക്കേണ്ട സമയവുമായിരിക്കുന്നു.
എണ്ണ തേച്ചു കുളിച്ചാല്‍ ചര്‍മം മൊരിയുന്നത് ഒരു പരിധി വരെ തടയാം. ചര്‍മത്തിന് മൃദുത്വവും കിട്ടും. മഞ്ഞു കാലത്തു ചര്‍മ്മം വരണ്ടു പോകുന്ന അവസ്ഥ പരിഹരിക്കുന്നതിന് ഏതെങ്കിലും മോയിസ്ചറൈസിങ്ങ് ക്രീം വാങ്ങി പുരട്ടിയാല്‍ മതി. മോയിസ്ചറൈസിങ്ങ് ക്രീം ചര്‍മ്മത്തിന് ഒരു കവചം പോലെ പ്രവര്‍ത്തിക്കുന്നു. ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നു. കഴിയുന്നതും സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലത്. സോപ്പു തേച്ചാല്‍ ചര്‍മ്മം കൂടുതല്‍ വരളാന്‍ സാധ്യതയുണ്ട്.
തൊലിപ്പുറം വരണ്ടു വളരുന്നതിനു പ്രധാനകാരണം ശരീരത്തിലെ ജലാംശം കുറയുന്നതാണ്. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക. കൂടാതെ പഴങ്ങളും ജ്യൂസുമൊക്കെ ധാരാളം കഴിക്കുക. പുറത്ത് പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുക. ചുണ്ടുകള്‍ പൊട്ടുന്നുണ്ടെങ്കില്‍ ലിപ്ബാം ഉപയോഗിക്കാവുന്നതാണ്.
ചര്‍മ്മ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് മുടിയുടെ സംരക്ഷണവും. മഞ്ഞ് കാലത്ത് മുടിയില്‍ താരന്‍, മുടിയുടെ അറ്റം പൊട്ടുക, കൊഴിച്ചില്‍ തുടങ്ങി പല പ്രശ്്‌നങ്ങളും ബാധിക്കാറുണ്ട്. ഇതിനു പരിഹാരമായി മുടിയില്‍ ഹോട്ടര്‍ മസാജിംഗ് ചെയ്യുക. വെളിച്ചെണ്ണ ചെറിയതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിക്കുന്നതാണ് ഹോട്ടര്‍ മസാജിംഗ്. മുടിയില്‍ പ്രോട്ടീന്‍ ട്രീറ്റ്‌മെന്റ് നടത്തുന്നതും ഈ കാലാവസ്ഥയില്‍ നല്ലതായിരിക്കും.
യാത്ര പോകുമ്പോള്‍ മുടിയില്‍ കാറ്റേല്‍ക്കാതിരിക്കാന്‍ സ്‌കാര്‍ഫ് കൊണ്ട് മുടി മറക്കുന്നത് നല്ലതായിരിക്കും. മഞ്ഞുകാലത്ത് കഴിവതും ഷാംപൂ ഉപയോഗിക്കാതിരിക്കുക. ചെമ്പരത്തി താളിയോ, കുറുന്തോട്ടി താളിയോ ഉപയോഗിച്ച് മുടി കഴുകുക.
മഞ്ഞുകാലത്ത് പാദം വിണ്ടു കീറാറുണ്ട് ചിലര്‍ക്ക്. ഇതു ഗുരുതരമായ അവസ്ഥയില്‍ വരെ ചെന്നെത്താം. രാത്രി കിടക്കും മുമ്പേ ഇളം ചൂടുവെള്ളത്തില്‍ ഉപ്പു കലര്‍ത്തി കാല് അതില്‍ മുക്കി വെക്കുക. അതിനുശേഷം ഒലിവ് ഓയില്‍, നാരങ്ങാനീര് മിശ്രിതം കാലില്‍ പുരട്ടുക. അതുകൂടാതെ ഗഌസ
റിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതവും ഉപയോഗിക്കാം. കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം.
ശ്രദ്ധയോടെയുള്ള പരിചരണം വഴി മഞ്ഞുകാലത്തുണ്ടാകുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."