HOME
DETAILS
MAL
ശബരിമലയിലെ ആചാരം തൃപ്തി ദേശായിക്കും ബാധകം: മന്ത്രി കടകംപള്ളി
backup
December 27 2016 | 00:12 AM
പത്തനംതിട്ട: ശബരിമലയില്‍ നിലവിലുള്ള ആചാരങ്ങളും നിയമങ്ങളും സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിക്കും ബാധകമാണെന്ന് ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്തി ദേശായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ ശബരിമലയില്‍ തുടരുന്ന ആചാരങ്ങള്‍ ലംഘിക്കാന്‍ ആരേയും അനുവദിക്കില്ല. ഇത് തൃപ്തി ദേശായിക്കും ബാധകമാണ്. സ്ത്രീ പ്രവേശന വിഷയം ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ അന്തിമവിധി വരുന്നതുവരെ നിലവിലുള്ള നിയമം പാലിക്കും. കോടതി വിധി എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."