HOME
DETAILS
MAL
ധീവര മഹാസഭ ബി.ഡി.ജെ.എസ് വിട്ടു
backup
December 27 2016 | 00:12 AM
കൊച്ചി: കേരള ധീവര മഹാസഭ ബി.ഡി.ജെ.എസില്‍ നിന്ന് വേര്‍പിരിഞ്ഞു. ബി.ഡി.ജെ.എസ് എസ്.എന്‍.ഡി.പിയുടെ താല്പര്യംമാത്രം സംരക്ഷിക്കുന്ന നിലയിലേക്ക് മാറിയതിനാലാണ് പാര്‍ട്ടിയില്‍ തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ധീവര മഹാസഭ സംസ്ഥാന അധ്യക്ഷന്‍ പി.വി മോഹനന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹികരംഗങ്ങളില്‍ പിന്നോക്കം നില്ക്കുന്ന സമുദായങ്ങളെ സംഘടിപ്പിച്ച് ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി (ഡി.എല്‍.പി) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. സംസ്ഥാന പ്രസിഡന്റായി കെ.ആര് സുബ്രഹ്മണ്യനെയും ജനറല്‍ സെക്രട്ടറിയായി സുഭാഷ് നായരമ്പലത്തെയും തെരഞ്ഞടുത്തു. വാര്‍ത്താസമ്മേളനത്തില്‍ ടി.കെ രാജന്, പൂയംപ്പിള്ളി രാഘവന്, എ.ആര് രാജേഷ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."