HOME
DETAILS
MAL
ശബരിമല സുരക്ഷ: പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്കി
backup
December 27 2016 | 00:12 AM
തിരുവനന്തപുരം: ശബരിമലയില്‍ അപകടങ്ങള്‍ ഒഴിവാക്കാനും ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്താനുംവേണ്ട സംവിധാനങ്ങളൊരുക്കാന്‍ ആവശ്യമായ സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ശബരിമലയില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരുക്കു പറ്റിയ സംഭവം അതീവഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം വര്‍ധിച്ചുവരുന്ന ഭക്തജനത്തിരക്ക് വലിയ ദുരന്തത്തിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."