പൊലിസില്‍ യോഗ നിര്‍ബന്ധമാക്കി ഡി.ജി.പിയുടെ ഉത്തരവ്
തിരുവനന്തപുരം: പൊലിസില്‍ യോഗ നിര്‍ബന്ധമാക്കിക്കൊണ്ട് ഡി.ജി.പിയുടെ ഉത്തരവ്. ആഴ്ചയില്‍ ഒരു ദിവസം എല്ലാ പൊലിസ് സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമാണെന്നാണ് ഉത്തരവിലുള്ളത്.
തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം തുടങ്ങി ഏഴു ജില്ലകളില്‍ ഉത്തരവ് നടപ്പാക്കിക്കഴിഞ്ഞു. ബാബാ രാംദേവിന്റെയും ശ്രീ ശ്രീ രവിശങ്കറിന്റെയും സ്ഥാപനങ്ങളില്‍ നിന്നുള്ള പരിശീലകരാണ് യോഗ പഠിപ്പിക്കുന്നത്. അതാത് സ്‌റ്റേഷനുകളിലെ എസ്.ഐമാര്‍ക്കാണ് പരിശീലനത്തിന്റെ ചുമതല.
മതവിശ്വാസത്തിനെതിരായതിനാല്‍ യോഗയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചില ഉദ്യോഗസ്ഥര്‍ ഡി.ജി.പിക്ക് കത്തുനല്‍കി. എന്നാല്‍, ഫിറ്റ്‌നെസിന്റെ ഭാഗമായിട്ടാണ് യോഗ പരിശീലനമെന്നും എല്ലാ ഓഫിസര്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നുമാണ് ഡി.ജി.പി നല്‍കിയ മറുപടി.
പങ്കെടുക്കാത്തവരുടെ വിവരങ്ങള്‍ എസ്.ഐമാര്‍ എസ്.പിക്ക് കൈമാറണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു. പൊലിസ് സേനയില്‍ സംഘ്പരിവാര്‍ ആശയങ്ങളും പ്രവര്‍ത്തനങ്ങളും വ്യാപിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കേയാണ് ഡി.ജി.പിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."