HOME
DETAILS
MAL
പെന്ഷന് വിതരണ ജില്ലാതല ഉദ്ഘാടനം
backup
December 28 2016 | 04:12 AM
ഫറോക്ക്: സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സഹകരണ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്ന പദ്ധതി ജില്ലയില്‍ തുടക്കമായി. ഫറോക്ക് കോപറേറ്റിവ് ബാങ്ക് മുഖേന ചെറുവണ്ണൂര്‍ പനയത്തട്ട്, എടത്തില്‍ ശ്രീധരനു പെന്ഷന് നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
സഹകരണ ജോയിന്റ് റജിസ്ത്രാര്‍ ടി.പി ശ്രീധരന് അധ്യക്ഷനായി. കോപറേഷന്‍ കൗണ്‍സിലര്‍ ശ്രീജ ഹരീഷ്, ബാങ്ക് വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന്, ഐ.പി മുഹമ്മദ്, ടി.പി സിദ്ധാര്ത്ഥന്, കെ. കിഷോര്‍കുമാര്‍, കെ. സജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി.സി രാജന് സ്വാഗതവും ടി.കെ ശിവാനന്ദന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."