HOME
DETAILS
MAL
യുവമോര്‍ച്ച കലക്ടറേറ്റിലേക്ക്് മാര്‍ച്ച് നടത്തി
backup
December 28 2016 | 04:12 AM
കോഴിക്കോട്: യുവമോര്‍ച്ച സെക്രട്ടേറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കുന്നതിനുമെതിരേ യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്കു മാര്‍ച്ച് നടത്തി. എരഞ്ഞിപ്പാലത്തു നിന്നാരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റ് കവാടത്തില്‍ പൊലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കുനേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി വിപിന്‍ ഉദ്ഘാടനം ചെയ്തു. പ്രഭീഷ് മാറാട് അധ്യക്ഷനായി. ബി. ദിപിന്, ടി. നിവേദ്, സംസ്ഥാന സമിതി അംഗം അബിലാഷ് സംസാരിച്ചു. ടി. റിനീഷ്, സുജീഷ് പുതുക്കുടി, സുധീര്‍ കുന്ദമംഗലം, ഇ. രാകേഷ്, സിനൂപ് രാജ്, അനൂപ് മാസ്റ്റര്‍, ടി. റിജിന്‍, സാലു എരഞ്ഞിക്കല്‍ നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."