ചട്ടംലംഘിച്ച് പഞ്ചായത്ത് ഭരണസമിതി യോഗം; സി.പി.എം വെട്ടില്‍
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് സെക്രട്ടറി ഭരണസമിതി യോഗം ചട്ടം ലംഘിച്ച് വിളിച്ചുചേര്‍ത്ത നടപടിക്കെതിരെ യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സി.പി.എം വെട്ടില്‍. സംഭവത്തെത്തുടര്‍ന്ന് സി.പി.എം യു.ഡി.എഫ് ജനപ്രതിനിധികളെ പരസ്യമായി അഹഹേളിക്കുന്നതായി ആക്ഷേപമുയരുന്നു. പതിനേഴംഗ ഭരണസമിതിയില്‍ മൂന്ന് അംഗങ്ങളുള്ള യു.ഡി.എഫ് അംഗങ്ങള്‍ക്ക് കത്ത് നല്‍കാതെ വിളിച്ചുചേര്‍ത്ത ഭരണസമിതി യോഗം അംഗങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു.
പദ്ധതി അവലോകന റിപ്പോര്‍ട്ടുംതൊഴിലുറപ്പ് പദ്ധതി ഫണ്ട് വിനിയോഗ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് യോഗം വിളിച്ചത്. ഭരണസമിതി യോഗം പഞ്ചായത്തംഗങ്ങളെ മുന്‍കൂട്ടി രേഖാമൂലം കത്ത് നല്‍കി വിളിച്ചു ചേര്‍ക്കണമെന്ന പഞ്ചായത്തീരാജ് ചട്ടങ്ങളുടെ ലംഘനമാണ് സി.പി.എം ഭരണസമിതി സെക്രട്ടറിയെ ഉപയോഗിച്ച് നടപ്പാക്കിയത്.
പഞ്ചായത്ത് ഭരണസമിതി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഗുണഭോക്കാക്കളെ നിശ്ചയിക്കുകയും അവസാനം ഫണ്ടിന്റെ അപര്യാപ്തതയുടെ പേരില്‍ യു.ഡി.എഫ് അംഗങ്ങളുടെ വാര്‍ഡിലെ പല ഗുണഭോക്താക്കളേയും ഒഴിവാക്കുന്നതായും പരാതിയു@്. ഇതിനിടെ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ മസ് റോളില്‍ ഒപ്പിട്ടുവിച്ച് സമരത്തിനായി എത്തിക്കുന്ന നടപടിയും വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."