സര്‍വകലാശാലയില്‍ സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്കായി പരിശീലന പരിപാടി
തേഞ്ഞിപ്പലം: സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള സമഗ്ര പരിശീലന പരിപാടി കാലിക്കറ്റ് സര്‍വകലാശാലയില്‍ ആരംഭിച്ചു. യു.ജി.സിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടിയുടെ ആദ്യഘട്ടമായി അഞ്ചു ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്.
സര്‍വകലാശാല പരിധിക്കപ്പുറത്തും ഇംഗ്ലീഷ് പഠനവകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്തരം നൂതന പരിശീലന പരിപാടി ആവിഷ്‌കരിച്ചതെന്ന് ഇംഗ്ലീഷ് പഠനവകുപ്പ് മേധാവിയും കോഡിനേറ്ററുമായ ഡോ. കെ.എം ഷരീഫ് അറിയിച്ചു. രണ്ടു ബാച്ചുകളിലായാണ് പരിശീലന പരിപാടി. സ്‌പോക്കണ്‍ ഇംഗ്ലീഷ്, അക്കാദമിക രചന, സോഫ്റ്റ് സ്‌കില്‍സ്, ഇംഗ്ലീഷ് അധ്യാപനത്തില്‍ വിവരസാങ്കേതികവിദ്യയുടെ പ്രയോഗം, സാഹിത്യ പഠനം എന്നീ മേഖലകളിലാണ് പരിശീലനം.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഇംഗ്ലീഷ് പഠനവകുപ്പ് പുറത്തിറക്കുന്ന 'ഇംഗ്ലീഷ് ഓഡിയോസ് ഫോര്‍ സ്‌കൂള്‍സ് ' എന്ന പരമ്പരയിലെ ആദ്യ സി.ഡി 30ന് വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."