കലക്ടര്‍ക്കു മുന്നില്‍ പരാതിപ്രളയവുമായി ആദിവാസികള്‍
കരുളായി: ജില്ലാ കലക്ടര്‍ അമിത് മീണയ്ക്കു മുന്നില്‍ ആദിവാസികളുടെ പരാതി പ്രളയം. രാജ്യത്തെ ആദ്യത്തെ കറന്‍സിരഹിത ആദിവാസി കോളനിയായി നെടുംങ്കയത്തെ പ്രഖ്യാപിക്കാനെത്തിയ കലക്ടര്‍ക്കു മുന്നിലാണ് നെടുംങ്കയം കോളനിയിലെ ആദിവാസികള്‍ പരാതിയുമായെത്തിയത്.
കോളനിയില്‍ അഞ്ചോളം കുടുംബങ്ങള്‍ വീടുവയ്ക്കാന്‍ ഭൂമിയില്ലാതെ കഷ്ടപ്പെടുന്നു@്. നിലവില്‍ വനംവകുപ്പ് കോളനിക്കു നല്കിയ സ്ഥലത്ത് പൂര്‍ണമായും വീടുകള്‍ നിറഞ്ഞിട്ടു@്. പുതുതായിട്ടുള്ള കുടുംബങ്ങള്‍ക്കാണ് വീടുവയ്ക്കാന്‍ സ്ഥലമില്ലാത്തത്. കോളനിക്കു ചുറ്റുമുള്ള ഭാഗത്ത് വനംവകുപ്പ് ജ@ നിര്‍മിക്കുകയും ചെയ്യ്തിട്ടു@്.
അതിനാല്‍ വീടുവയ്ക്കാന്‍ ഭൂമി വിട്ടുതരാനും കോളനിയിലേക്കുള്ള റോഡ് ശരിയാക്കാനും വനത്തിലെ വിവിധ ജോലികള്‍ ആദിവാസികള്‍ക്ക് നല്‍കാനും കലക്ടറോട് കോളനിക്കാര്‍ ആവശ്യപ്പെട്ടു.
ഇതിനെല്ലാം ഉടന്‍ പരിഹാരം കാണുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. കൂടാതെ കോളനിക്കാരുടെ കുടിവെള്ളത്തിന്റെ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണുമെന്നും അതിനായി ജില്ലാ പഞ്ചായത്തില്‍ ജനുവരി ആറിനു ടെന്‍ഡര്‍ നടപ്പടികള് നടക്കുമെന്നും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടന്‍ പരിഹാരമാകുമെന്നും പി.വി അബ്ദുല്‍ വഹാബ് എം.പിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."