HOME
DETAILS

അലിഗഢിലെ ഭക്ഷ്യവിഷബാധ: നടപടിയെടുക്കുമെന്ന് അധികൃതര്‍

  
backup
December 28 2016 | 06:12 AM

%e0%b4%85%e0%b4%b2%e0%b4%bf%e0%b4%97%e0%b4%a2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%ac%e0%b4%be%e0%b4%a7-%e0%b4%a8

പെരിന്തല്‍മണ്ണ: അലിഗഢ് മലപ്പുറം സെന്ററിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാംപസില്‍ സന്ദര്‍ശനം നടത്തി. മഞ്ഞളാംകുഴി അലി എം.എല്‍.എയും ആശുപത്രിയിലെത്തി. സംഭവത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നൂറ്റിയറുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.
ഹോസ്റ്റലിന്റെ ഭക്ഷണശാലയില്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍ സി.എ ജനാര്‍ദനന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയ്ക്കു ശേഷം നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ ഉദ്യോഗസ്ഥരായ ഫൗസിയ മുസ്തഫ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ നാസര്‍, കെ.പി ജാഫര്‍, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ആയിഷ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോസ്റ്റല്‍ സന്ദര്‍ശിച്ചത്. തലേദിവസത്തെ തന്തൂരി, അപ്പക്കാരം, ഉപ്പിന് പകരം ചേര്‍ക്കുന്ന ബ്ലാക്ക് സോള്‍ട്ട് എന്നിവ പരിശോധനയ്ക്കായി ലാബിലേക്കയച്ചു.
ഉത്തരേന്ത്യന്‍ മെസ്സില്‍ അടുക്കള വൃത്തിഹീനമായ ചുറ്റുപാടിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മാലിന്യ സംസ്‌കരണം വേണ്ടരീതിയില്‍ നടക്കുന്നില്ലെന്നും പരിശോധനാ സംഘം കണ്ടെത്തി. കുടിവെള്ളത്തിനായി വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇതു ലഭ്യമല്ലാത്തപ്പോള്‍ പുറത്തുനിന്നു സ്വകാര്യ ഏജന്‍സിയില്‍നിന്നു വെള്ളം എത്തിക്കാറുണ്ട്. ഈ വെള്ളത്തിന്റെ സാംപിളും പരിശോധനയ്ക്കയച്ചു.
അതിനിടെ, ഡി.എം.ഒയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ആശുപത്രിയലുള്ള വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഏലംകുളം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ സംഭവത്തെക്കുറിച്ച് ഡി.എം.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വിഷബാധയേല്‍ക്കാന്‍ കാരണമായി സംശയിക്കുന്ന ഭക്ഷണത്തിന്റെ സാംപിള്‍ ശേഖരിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ലെന്നാണ് ജില്ലാ മെഡിക്കല്‍ അധികൃതര്‍ പറയുന്നത്. ഭക്ഷണം തീര്‍ന്നിരുന്നെന്നാണ് വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. വിഷബാധയേറ്റവരുടെ കാര്യത്തില്‍ ആശങ്കയില്ലെന്നും മിക്കവരും അടുത്തദിവസത്തോടെ ആശുപത്രി വിടുമെന്നും കാംപസ് ഡയറക്ടര്‍ ഡോ. എ. നുജൂം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  12 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  34 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago