HOME
DETAILS

പാതയോരം കൈയടക്കി എണ്ണപ്പലഹാര വില്‍പന: ഭക്ഷണം തയാറാക്കുന്നത് കരിഓയിലിന് സമാനമായ എണ്ണയില്‍

  
backup
December 28 2016 | 06:12 AM

%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%82-%e0%b4%95%e0%b5%88%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa

പൊന്നാനി: പാതയോരങ്ങളെല്ലാം എണ്ണപ്പലഹാര വില്‍പന സ്റ്റാളുകളാല്‍ സജീവമാണ് . ജില്ലയുടെ മിക്കയിടങ്ങളിലും ഇതാണ് സ്ഥിതി .ഒറ്റക്കും കൂട്ടായും തുടങ്ങുന്ന ഈ കടകളിലൊക്കെയും വൈകുന്നേരമായാല്‍ നല്ല തിരക്കുമാണ് .നാട്ടുകാര്‍ മാത്രമല്ല ബംഗാളികള്‍ വരെ ഇവിടെ തട്ടുകട തുടങ്ങിയിട്ടുണ്ട് .
മലയാളികളുടെ ഭക്ഷണശീലത്തിന്റെ ഭാഗമാണ് ബേക്കറി ,എണ്ണപലഹാരങ്ങള്‍ . എണ്ണയില്‍ വറുത്തതും പൊരിച്ചതുമൊക്കെ നാടിന്റെ മുക്കിലും മൂലയിലും കിട്ടും. പക്ഷേ ഇവയില്‍ പലതും എവിടെയാണ്, എങ്ങനെയുണ്ടാക്കുന്നതെന്ന് ആരും തിരക്കാറില്ല. ജില്ലയുടെ മുക്കിലും മൂലയിലും എണ്ണപ്പലഹാരത്തിന്റെ അനവധി വില്‍പ്പന കേന്ദ്രങ്ങള്‍ കാണാം. ബേക്കറിത്തട്ടുകളിലുമുണ്ട് ആളെ നോക്കി ചിരിക്കുന്ന പൊരിച്ച പലഹാരങ്ങള്‍. നഗരത്തിലെങ്ങും പലഹാരമുണ്ടാക്കിവില്‍ക്കുന്ന ഇതര സംസ്ഥാനക്കാരുടെ തന്മനത്തിലുള്ള ചെറുകിട കേന്ദ്രത്തിലാണ് അന്വേഷണം നടത്തിയത്.
തൊഴിലാളികള്‍ സമൂസയുണ്ടാക്കുകയായിരുന്നു. ചൂലുകണ്ടിട്ട് മാസങ്ങളായ കെട്ടിടം. ചെളിപിടിച്ച മേശപ്പുറം. ഇവിടെയാണ് പലഹാരമുണ്ടാക്കിക്കൂട്ടുന്നത്. ഭിത്തിയിലെ ചെളിയില്‍ത്തട്ടി സമൂസ മേശപ്പുറത്തേക്ക് വീഴുന്നു. മുറിയിലെങ്ങും അവശിഷ്ടങ്ങള്‍ കെട്ടിക്കിടക്കുകയാണ്. ഇവയ്ക്കിടയിലാണ് വറുക്കാന്‍ തയാറാക്കിയ പലഹാരങ്ങളും. അടുപ്പിലെ എണ്ണയില്‍ തിളയ്ക്കുന്ന പത്തിരി. തൊട്ടുപിന്നാലെ ഇതേ എണ്ണയില്‍ സമൂസ. പിന്നെ ബോണ്ടയും നെയ്യപ്പവും പിറകേ പിറകേ .
എണ്ണക്കുമാത്രം മാറ്റമില്ല. കറുത്ത് കുഴമ്പുപരുവത്തിലായാലേ മാറ്റൂ. കരിഓയിലിന് സമാനമായ എണ്ണയും പക്ഷേ വെറുതെ കളയില്ല. അത് സമൂസയുടെ പുറത്ത് തേയ്ക്കും. ഉഴുന്നവടക്കുളള കൂട്ടില്‍ മൈദ ചേര്‍ത്ത് കലക്കുന്നു. ലാഭം വേണമെങ്കില്‍ ഇങ്ങനെയൊക്കെ വേണമെന്നാണ് തൊഴിലാളികളുടെ പക്ഷം. ഇത്തരം സാഹചര്യങ്ങളില്‍നിന്നെത്തുന്ന പലഹാരങ്ങളാണ് കടുത്ത രോഗങ്ങളുണ്ടാക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പലവട്ടം ഉപയോഗിച്ച എണ്ണ കൊടും വിഷമാണ്. അവ കാന്‍സറുണ്ടാക്കാന്‍ കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു .
അന്യസംസ്ഥാനക്കാര്‍ മാത്രമല്ല മറ്റു പലരും ഇത്തരത്തില്‍ തന്നെയാണ് പൊരിക്കടികള്‍ തയ്യാറാക്കുന്നത്. ചുരുക്കം ചില കടകള്‍ ഇതിനെല്ലാം അപവാദമായുണ്ട് .പക്ഷെ ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ് .പക്ഷെ അതൊന്നും എവിടെയും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  a month ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  a month ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  a month ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  a month ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  a month ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  a month ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  a month ago