അങ്കമാലിയില്‍ കാര്‍ഷിക, പുഷ്പമേള തുടങ്ങി
അങ്കമാലി: നോഹയുടെ പെട്ടകമെന്ന പേരില്‍ കാര്‍ഷിക, പുഷ്പമേള തുടങ്ങി. അങ്കമാലി സെന്റ് ജോസഫ്്് സ്‌കൂള്‍ ഗ്രൗണ്ടിലാണ് മേള സംഘടിപ്പിച്ചിരിയ്ക്കുന്നത്. ജനുവരി രണ്ടിനാണ് സമാപനം. രാവിലെ 11 മുതല്‍ മുതല്‍ രാത്രി എട്ടര വരെയാണ് പ്രദര്‍ശനം. അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.എ ഗ്രേസി മേള ഉദ്ഘാടനം ചെയ്തു.
അഗ്രികള്‍ച്ചറല്‍ ആന്റ് അക്വ പെറ്റ്്‌സ്്് ബ്രീഡേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് അസോസിയേഷന് (ആപ്ബാറ്റ്) വേണ്ടി ചെന്നൈ ആസ്ഥാന മായുള്ള പ്രിസം ഇവന്റ്‌സാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിയ്ക്കുന്നത്. നോഹയുടെ പേടക രൂപ ത്തിലുള്ള വേദിയില്‍ അതിനെ അര്‍ത്ഥവ ത്താക്കുന്ന തരത്തില്‍ അലങ്കാര മത്സ്യ പ്രദര്‍ശനം, പെറ്റ് ഷോ, അലങ്കാരപക്ഷി,കോഴി,പ്രാവ്,പുഷ്പ പ്രദര്‍ശനം, വാഹന വിപണന മേള, ഗൃഹോപകരണമേള, കാര്‍ഷിക പുഷ്പമേള, വൈവിധ്യമാര്‍ന്ന ഫുഡ് ഫെസ്റ്റിവല്‍ എന്നിവ ഒരുക്കിയിട്ടുണ്ട്്്്. പൂക്കളിലെ താരമായ ഓര്‍ക്കിഡുകള്‍ മുതല്‍ പൂച്ചെടികളുകളുടെയും ഫലവൃക്ഷത്തൈകളുടെയും അത്യപൂര്‍വ ശേഖരവുമായി നഴ്‌സറികളും ബാണ്‍സായ് പ്രദര്‍ശനവും ഉണ്ട്.
വീടുകളില്‍ കുറഞ്ഞ ഇടത്തില്‍ കോഴികളെയും താറാവുകളെയും വളര്‍ത്താവുന്ന കൂടുകള്‍, ജൈവവളങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ഉത്പന്നങ്ങള്‍, പൂന്തോട്ട ഉപകരണങ്ങള്‍, ഉത്പന്നങ്ങള്‍ തുടങ്ങിയവയും ഈ കാര്‍ഷിക പുഷ്പമേളയില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."