HOME
DETAILS
MAL
ഹെറോയിന്‍ വില്പന: അന്യസംസ്ഥാനക്കാരന് പിടിയില്‍
backup
December 28 2016 | 06:12 AM
പെരുമ്പാവൂര്‍: ഹെറോയിന്‍ വില്പന നടത്തിയ അന്യസംസ്ഥാന സ്വദേശിയെ പൊലിസ് പിടികൂടി. കല്‍ക്കട്ട മുര്‍ഷിദാബാദ് സ്വദേശി ഖായീസ് മണ്ഡല് (25)നെയാണ് പെരുമ്പാവൂര്‍ പൊലിസ് പിടികൂടിയത്. പ്ലാസ്റ്റിക് കവറുകളിലാക്കി ഹെറോയിന്‍ വില്പന നടത്തുന്നതിനിടെ കണ്ടന്തറ കെ.കെ പ്ലാസ്റ്റിക് ജങ്ഷന് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 3.5 ഗ്രാം ഹെറോയിനും ഇത് വിറ്റുകിട്ടിയ 15010 രൂപയും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."