HOME
DETAILS

വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങി: തകര്‍ന്നു കിടക്കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു

  
backup
December 28 2016 | 06:12 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

അമ്പലപ്പുഴ: ആശുപത്രിയില്‍ തകര്‍ന്നു കിടക്കുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ വിദ്യാഥികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. ചേര്‍ത്തല ഗവ.പോളിടെക്‌നിക്കിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ അംഗങ്ങളായ 50 ഓളം വിദ്യാത്ഥികളാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തകര്‍ന്നു കിടക്കുന്ന ഉപകരണങ്ങള്‍ അറ്റകുറ്റപണി ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുന്നത്.
ഏകദേശം 50 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ആശുപത്രിയുടെ പലഭാഗങ്ങളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്.ഇവയുടെ അറ്റകുറ്റപണി നടത്തി രോഗികള്‍ക്കു പ്രയോജനപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ യാതൊരു താല്‍പര്യവും കാണിച്ചിരുന്നില്ല.
ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കായി അത്യാഹിത വിഭാഗങ്ങളിലും വിവിധ വാര്‍ഡുകളിലും രോഗികള്‍ നെട്ടോട്ടം ഓടുമ്പോഴാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ. ഉപകരണങ്ങള്‍ പ്രയോജനം ഇല്ലാതെ തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുന്ന പുനര്‍ജനി എന്ന പേരില്‍ അഞ്ച് ദിവസത്തെ ക്യാംപ് സംഘടിപ്പിച്ച് ഉപകരണങ്ങള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നത്.
സംസ്ഥാനത്തെ നിരവധി ആശുപത്രികളില്‍ ഈ രീതിയിലുള്ള പ്രവര്‍ത്തനം മെക്കാനിയ്ക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അറ്റകുറ്റപണിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ദുല്‍ സലാം നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തഗം യു .എം കബീര്‍ ആശുപത്രി വികസന സമിതി അംഗം മുഹമ്മദ് കോയ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago