മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ ലാല്‍ പട്‌വ അന്തരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ ലാല്‍ പട്‌വ(92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.
രണ്ടു തവണ മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്. ജനതപാര്‍ട്ടി അംഗമായി 1980 ജനുവരി 20 മുതല്‍ 1980 ഫെബ്രുവരി 17 വരെയായിരുന്ന ആദ്യ ഭരണകാലഘട്ടം.
പിന്നീട് 1990 ഡിസംബര്‍ മാര്‍ച്ച് അഞ്ച് മുതല്‍ 1992 ഡിസംബര്‍ 15 വരെ ബിജെപി മുഖ്യമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ജനസംഘത്തിലൂടെ രാഷ്ട്രീയത്തില്‍ കടന്ന അദ്ദേഹം 1977 ല്‍ ജനത പാര്‍ട്ടിയില്‍ എത്തി.
ഇപ്പോഴത്തെ ബി.ജെ.പി നയിക്കുന്ന മധ്യപ്രദേശ് സര്‍ക്കാറില്‍ സുന്ദര്‍ലാലിന്റെ അനന്തരവന്‍ സുരേന്ദ്ര പട് വ ടൂറിസം മന്ത്രിയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടത്. സുന്ദര്‍ലാലിന് മക്കളൊന്നുമില്ല.
സുന്ദര്‍ലാലിന്റെ മരണം സംസ്ഥാനത്തിന്റെ തീരാനഷ്ടമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹന്‍ പറഞ്ഞു.
1999 ലെ പൊതുതെരഞ്ഞെടുപ്പില്‍ സുന്ദര്‍ലാല്‍ ഹോശന്‍ഗാബാദ് ലോക്‌സഭ സീറ്റില്‍ വിജയിച്ച് അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാറില്‍ മന്ത്രിയായിട്ടുണ്ട്.
അദ്ദേഹത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രിയും അനുശോചിച്ചു
Shri Sunder Lal Patwa strengthened the BJP & was always admired by Karyakartas. My thoughts are with his family. May his soul rest in peace.
— Narendra Modi (@narendramodi) December 28, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."