നിരോധിച്ച നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നവർക്ക് തടവും പിഴയും: ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം
ന്യൂഡല്‍ഹി : നിരോധിച്ച നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് തടവും പിഴയും നല്‍കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കി.
റിസര്‍വ് ബാങ്ക് നിരോധിച്ച 1000, 500 നോട്ടുകള്‍ കൈവശം വെച്ചാലാണ് ശിക്ഷാ നടപടിയുണ്ടാവുക. നിലവില്‍ പിന്‍വലിച്ച നോട്ടുകള്‍ ഡിസംബര്‍ 30ന് മുന്‍പ് അക്കൗണ്ടില്‍ നിക്ഷേപിക്കാം.
റിസര്‍വ് ബാങ്ക് ശാഖകള്‍ വഴി പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ ഉയര്‍ത്തിയതായും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 31ന് ശേഷം അസാധുവായ നോട്ടുകള്‍ കൈവശം വെക്കുന്നത് നിയമവിരുദ്ധമാവുക. പത്തില്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം വെച്ചാല്‍ 50,000 രൂപ പിഴശിക്ഷ ലഭിക്കും.
ചില കേസുകളില്‍ നാല് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കും. ഇതുസംബന്ധിച്ച് നിയമഭേദഗതിയാക്കാണ് കേന്ദ്രമന്ത്രിസഭാ അംഗീകാരം നല്‍കിയത്.
ഏറ്റവും കുറഞ്ഞ പിഴയായി 50,000 രൂപയോ പിടിച്ചെടുക്കുന്ന തുകയുടെ അഞ്ച് മടങ്ങോ, ഇതില്‍ ഏതാണ് കൂടുതല്‍ അത് പിഴയായി നല്‍കേണ്ടി വരും.
എന്നാല്‍ അസാധുവായ 500, 1000 നോട്ടുകള്‍ 10 എണ്ണംവരെ കൈവശം സൂക്ഷിക്കാന്‍ അനുവദിക്കും.ഇതില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ ശിക്ഷിക്കപ്പെടും.
അസാധുവായ നോട്ടുകള്‍ പിടിക്കപ്പെടുന്ന കേസുകളില്‍ മുന്‍സിപ്പല്‍ മജിസ്‌ട്രേറ്റുമാര്‍ തീര്‍പ്പുകല്‍പ്പിക്കും. റിസര്‍വ് ബാങ്ക് ഡയറക്ടര്‍മാരുടെ ശുപാര്‍ശകളും നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു.
നോട്ട് നിരോധന തീരുമാനം വന്നിട്ട് അമ്പത് ദിവസം ആയിട്ടും ജനത്തിന്റെ നോട്ടോട്ടത്തിന് അറുതിവരുത്താന്‍ കേന്ദ്രസര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.
നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്.
കള്ളപ്പണവും തീവ്രവാദത്തിന് ഉപയോഗിക്കുന്ന കള്ളനോട്ടുകളും തടയുകയാണ് നടപടിയുടെ ലക്ഷ്യമായി കണ്ടിരുന്നത്. എന്നാല്‍ ലക്ഷ്യം പിഴച്ചതായും പൊതുജനത്തെ സര്‍ക്കാര്‍ ദുരിതത്തിലാക്കിയെന്നും സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നിയമങ്ങള്‍ ഇടക്കിടെ സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."