HOME
DETAILS
MAL
ഹൈദരാബാദിലെ മുത്തൂറ്റില്‍ 40 കിലോ സ്വര്‍ണ്ണം കവര്‍ന്നു
backup
December 28 2016 | 16:12 PM
ഹൈദരാബാദ്: ഹൈദരാബാദിലെ മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. സി.ബി.ഐ ഓഫിസര്‍മാരെന്ന വ്യാജേന ഓഫിസിലെത്തിയ മോഷ്ടാക്കള്‍ 40 കിലോ സ്വര്‍ണ്ണം മോഷ്ടിച്ചു.
ഹൈദരാബാദ് ആര്.സി പുരത്തെ ബ്രാഞ്ചിലാണ് സിനിമാ സ്റ്റൈലില്‍ മോഷണം നടന്നത്. റെയ്ഡ് നടത്താനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഓഫിസിലെത്തിയ ഉദ്യോഗസ്ഥരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും തോക്കെടുത്ത് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചക്കാരെ പിടികൂടാന്‍ ഹൈദരാബാദ് പൊലിസ് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുത്തൂറ്റ് ഗുജറാത്ത് ശാഖയില്‍ മോഷ്ടാക്കള്‍ 90 ലക്ഷം രൂപ കവര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."