പാകിസ്താന്‍ ഇസ്‌ലാമിക വിരുദ്ധരാഷ്ട്രം: ക്വദ്രി ബലോച്ച്
തലശ്ശേരി: ബലൂചിസ്ഥാന് വേണ്ടി പോരാടുന്ന നേതാക്കളെയും ജനങ്ങളെയും പാകിസ്താന്‍ സൈന്യം പിടിച്ച് കൊണ്ടുപോയി അവരുടെ അവയവങ്ങളെടുത്ത് വിദേശത്തേക്ക് കയറ്റി അയക്കുകയാണെന്നു ബലൂചിസ്ഥാന്‍ സമര നായിക പ്രൊഫ. നയില ക്വദ്രി ബലോച്ച് പറഞ്ഞു. ബ്രണ്ണന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ബ്രണ്ണന്‍ വൈബ്രന്റ്‌സിന്റെ നേതൃത്വത്തില്‍ തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
പാക് നടപടി ഇസ്‌ലാമിക വിരുദ്ധമാണ്. അതിനാല്‍ പാകിസ്താന്‍ ഇസ്‌ലാമിക വിരുദ്ധ രാഷ്ട്രമാണ്. അഫ്ഗാന്‍കാരെയും ബലൂചിസ്ഥാന്‍കാരെയും കൊന്നൊടുക്കുന്ന സമീപനമാണ് പാകിസ്താന്‍ സ്വീകരിക്കുന്നത്. ചൈനയുമായി കൂട്ടുചേര്‍ന്ന് ബലൂചിസ്ഥാന്റെ ഭൗതിക വിഭവങ്ങളെ കൊള്ളയടിക്കുകയാണ് പാകിസ്താന്‍ . പാക് സഹായത്തോടെ ചൈന അധിനിവേശ കശ്മിര്‍ ഉള്‍പ്പെടുന്ന അതിര്‍ത്തികളില്‍ അവരുടെ സൈനിക താവളം ഒരുക്കുകയാണ്. ബലൂചിസ്ഥാന്‍ ഇന്ന് അനുഭവിക്കുന്ന ക്രൂരതകള്‍ക്ക് പുറം ലോകത്തെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബലൂച് നേതാക്കള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നത്. ക്വദ്രി ബലോച്ച് കൂട്ടിച്ചേര്‍ത്തു.
അഡ്വ. ടി. സുനില്‍കുമാര്‍ അധ്യക്ഷനായി. ഫാ. ജി. എസ് ഫ്രാന്‍സിസ്, ഡോ. റഷീദ് പാനൂര്‍, അരയാക്കണ്ടി സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."