യു.പിയില്‍ എസ്.പി ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ലെന്ന് മുലായം
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം രൂക്ഷമായി തുടരുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും അസ്വസ്ഥരാണ്. ഇതിനിടയിലാണ് ഇന്നലെ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ മുലായം സിങ് യാദവ് അഖിലേഷിനെ തള്ളി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ആരുമായും സഖ്യമുണ്ടാക്കിയിട്ടില്ലെന്ന് ഇന്നലെ മുലായം സിങ് യാദവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തയാറാക്കിയ സ്ഥാനാര്‍ഥി ലിസ്റ്റ് തള്ളി അഖിലേഷ് പുതിയ സ്ഥാനാര്‍ഥി ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് മുലായം സഖ്യമുണ്ടാക്കിയിട്ടില്ലെന്ന പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സഖ്യമുണ്ടാക്കിയാലും തങ്ങള്‍ 300 സീറ്റുകളില്‍ മത്സരിക്കുമെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.
ഇന്നലെ മുലായം വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യമുണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. അദ്ദേഹത്തോടൊപ്പം എസ്.പി സംസ്ഥാനാധ്യക്ഷന്‍ ശിവപാല്‍ യാദവും സംബന്ധിച്ചു. തുടര്‍ന്ന് 403 അംഗങ്ങളുള്ള യു.പി നിയമസഭയിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയും മുലായം പുറത്തിറക്കി. 325 പേരുടെ ലിസ്റ്റാണ് മുലായം പുറത്തിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."