HOME
DETAILS
MAL
പാകിസ്താനില്‍ ചൈനീസ് സഹായത്തോടെയുള്ള ആണവ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
backup
December 28 2016 | 19:12 PM
ഇസ്ലാമാബാദ്: ചൈനീസ് സഹായത്തോടെ പഞ്ചാബ് പ്രവിശ്യയില്‍ നിര്‍മിച്ച 340 മെഗാവട്ടിന്റെ ആണവ വൈദ്യുതനിലയം പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഉദ്ഘാടനം ചെയ്തു. മിയാന്‍വാലി ജില്ലയിലെ ചഷ്മയിലാണ് ആണവ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. മേഖല അഭിമുഖീകരിക്കുന്ന ലോഡ്ഷെഡിംഗ് പ്രശ്നത്തിന് പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലൂടെ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുതെന്ന് നവാസ് ശരീഫ് അഭിപ്രയപ്പെട്ടു.
ചഷ്മ മൂന്ന് എന്ന പേരിലാവും പ്ലാന്റ് അറിയപ്പെടുക. പാകിസ്താനും ചൈനയും തമ്മിലുള്ള സൗഹൃദത്തിലെ നാഴികകല്ലാണ് ചഷ്മ മൂന്ന്. മേഖലയുടെ വികസനത്തിലെ പുതുയുഗമാണിതെന്നും നവാസ് ശെരീഫ് വിശേഷിപ്പിച്ചു. അധികം വൈകാതെ ചഷ്മ നാല് ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പാക് സര്‍ക്കാരിന്റെ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."