നെസ്റ്റ് മെയ് 17ന്; അപേക്ഷ ജനുവരി രണ്ടു മുതല്‍
ഭുവനേശ്വറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും (നൈസര്‍) ആണവോര്‍ജ വകുപ്പും മുംബൈ സര്‍വകലാശാലയും ചേര്‍ന്ന് നടത്തുന്ന മുബൈയിലെ യു.എം.ഡി.എ.ഇ സെന്റര്‍ ഫോര്‍ എക്‌സലന്‍സിലും പഞ്ചവത്സര എം.എസ്.സി കോഴ്‌സിന്റെ പ്രവേശനപരീക്ഷക്ക് 2017 ജനുവരി രണ്ടു മുതല്‍ അപേക്ഷിക്കാം.
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഈ കോഴ്‌സില്‍ ചേരുന്നതിനുള്ള ദേശീയ അഭിരുചി പരീക്ഷയായ നാഷണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2017) മെയ് 17ന് നടത്തും. ഈ പരീക്ഷ പാസാകുന്നവര്‍ക്ക് ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പിനും അര്‍ഹതയുണ്ട്. പ്ലസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ (സംവരണ വിഭാഗങ്ങള്‍ക്കും വികലാംഗര്‍ക്കും 55 ശതമാനം) പാസായവര്‍ക്ക് അപേക്ഷിക്കാം.
2015ലോ 2016ലോ പാസായവര്‍ക്കും 2017ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപക്ഷിക്കാം.
1997 ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിനു പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവ് അനുവദിക്കും.
http:nestexam.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി രണ്ടു മുതല്‍ മാര്‍ച്ച് ആറു വരെ അപേക്ഷിക്കാം.
വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."