രാഷ്ട്രപതിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ പിഴവ്
തിരുവനന്തപുരം: രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പങ്കെടുത്ത ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പിഴവ്. കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ നടന്ന പരിപാടിയില്‍ സ്വാഗതം പറയാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു പകരം വിളിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ.
രാഷ്ട്രപതി ഉച്ചയ്ക്ക് 12.30നാണ് ഓഡിറ്റോറിയത്തിലെത്തിയത്. ദേശീയഗാനത്തിനു ശേഷം ചരിത്ര കോണ്‍ഗ്രസ് സെക്രട്ടറി ഇസ്റത് ആലം പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ചെന്നിത്തല പ്രസംഗിച്ചു തുടങ്ങിയപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. ഉടന്‍ സെക്രട്ടറി അടുത്തെത്തി പ്രസംഗം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു.ചെന്നിത്തല പ്രസംഗം നിര്‍ത്തി ഇരിപ്പിടത്തിലേക്കു മടങ്ങി. പിന്നീട് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.കെ രാധാകൃഷ്ണന് എല്ലാവര്ക്കും സ്വാഗതം പറഞ്ഞ് ചടങ്ങ് വീണ്ടണ്ടും തുടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."