HOME
DETAILS

ന്യൂജന്‍ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന സഹകരണ സംഘങ്ങള്‍ വെട്ടില്‍

  
backup
December 30 2016 | 01:12 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%95

 

പത്തനംതിട്ട: കറന്‍സി നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ പുതുതലമുറ ബാങ്കുകളെ ആശ്രയിച്ച സഹകരണ സംഘങ്ങളും സൊസൈറ്റികളും പ്രതിസന്ധിയില്‍.
അക്കൗണ്ടുകളെക്കുറിച്ചുള്ള ആദായനികുതി വകുപ്പിന്റെയും സി.ബി.ഐയുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ കുഴഞ്ഞിരിക്കുകയാണ് സംഘങ്ങളും സൊസൈറ്റികളും. ഇതോടെ സര്‍ക്കാര്‍ നല്‍കിയ രഹസ്യനിര്‍ദേശം സഹകരണ ചട്ടത്തിന്റെ ലംഘനമാണെന്നും വ്യക്തമായി.


കറന്‍സി നിരോധനം വന്നപ്പോള്‍ പ്രാഥമിക ബാങ്കുകളില്‍ ഉണ്ടായിരുന്ന പഴയ നോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ ഭരണസമിതിയും ജീവനക്കാരും സംശയിച്ചപ്പോഴാണ് നിയമം മറികടന്ന് ഇവ പുതുതലമുറ ബാങ്കുകളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയത്. ഇതേത്തുടര്‍ന്ന് പല സംഘങ്ങളും പുത്തന്‍ ബാങ്കുകളില്‍ അക്കൗണ്ട് എടുക്കുകയും ഇടപാടുകള്‍ നടത്തുകയും ചെയ്തു.
ഇങ്ങനെ കഴിഞ്ഞ മാസം പുതിയ അക്കൗണ്ടുകള്‍ തുറന്ന സംഘങ്ങളെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് അനുവദിച്ചതില്‍ കൂടുതല്‍ പണം നല്‍കാമെന്ന വാഗ്ദാനവുമായി പുതുതലമുറ ബാങ്കുകള്‍ സഹകരണ ബാങ്ക് ഭരണസമിതികളെ സമീപിക്കുകയായിരുന്നു.


അതിനിടെ പുതുതലമുറ ബാങ്കുകളുടെ അക്കൗണ്ടുകളില്‍ പലയിടത്തും വന്‍ നിക്ഷേപം നടന്നതോടെ നടത്തിയ പരിശോധനകള്‍ക്കിടെയാണ് സംഘങ്ങളുടെ നിക്ഷേപങ്ങളും ശ്രദ്ധയില്‍പ്പെട്ടത്.
ചിലയിടങ്ങളില്‍ ഇത് നിയമവിധേയമല്ലെന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘങ്ങളും സൊസൈറ്റികളും പുതുതലമുറ ബാങ്കുകളില്‍ നടത്തിയ നിക്ഷേപത്തെപ്പറ്റി അന്വേഷണം ആരംഭിച്ചത്.
അതേസമയം പുതുതലമുറ ബാങ്കിലെ നിക്ഷേപങ്ങള്‍ സഹകരണചട്ട ലംഘനമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും അനുമതിയില്ലാതെ സഹകരണേതര ബാങ്കുകളില്‍ അക്കൗണ്ട് തുറക്കരുതെന്നാണ് ചട്ടം. പൊതുമേഖലാ ബാങ്കുകളില്‍ പോലും അക്കൗണ്ട് തുറക്കുന്നതിന് പ്രാഥമിക ബാങ്കുകള്‍ക്ക് വിലക്കുണ്ട്.


ജില്ലാ-സംസ്ഥാന സഹകരണ ബാങ്ക് ശാഖകള്‍ ഇല്ലാത്തിടത്തു മാത്രമാണ് ഇതിന് അനുമതി നല്‍കുന്നത്. എന്നാല്‍ ഈ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പല സംഘങ്ങളെയും പ്രതിക്കൂട്ടിലാക്കുന്നത്.
പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര ഏജന്‍സികളുടെ പരിശോധനയില്‍ കണ്ടെത്തിയെന്നാണ് വിവരം. സംസ്ഥാന സഹകരണ-ധന വകുപ്പുകള്‍ നല്‍കിയ വാക്കാലുള്ള അനുമതി രേഖാമൂലമാക്കാന്‍ ചട്ടം അനുവദിക്കാത്തതും പ്രാഥമിക ബാങ്കുകളുടെ പ്രതിസന്ധിയേറ്റുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുക അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago