അടുത്തവര്‍ഷം മുതല്‍ വട്ടക്കളിയും മംഗലംകളിയും
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഗോത്രകലകളായ മംഗലംകളിയും വട്ടക്കളിയും അടുത്തവര്‍ഷം മുതല്‍ മത്സര ഇനമായി ഉള്‍പ്പെടുത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ കെ.വി മോഹന്‍കുമാര്‍. കലോത്സവ മാന്വല്‍ പരിഷ്‌കരണ കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഈവര്‍ഷം കലോത്സവങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതിനാലാണു പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്നത്.
പുള്ളുവന്‍പാട്ട്, മാജിക് എന്നിവയും മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പരിഗണനയിലാണ്. ഇവ രണ്ടും കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌കാരികയിനത്തില്‍ ഉള്‍പ്പെടുത്തും. വാദ്യകലയിലും ഗസലിലും മത്സരനിയമാവലിയില്‍ മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശവും പരിണനയിലുണ്ട്. ഇവ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ മാന്വല്‍ പരിഷ്‌കരണ സമിതി തീരുമാനമെടുക്കും.
അപ്പീലുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ പറ്റില്ല. എന്നാല്‍ മാന്വല്‍ പരിഷ്‌കരണത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."