എം.ടിയെ അപമാനിച്ചിട്ടില്ലെന്ന് കുമ്മനം
തിരുവനന്തപുരം: എം.ടി വാസുദേവന്‍ നായരെ ബി.ജെ.പി അപമാനിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. എം.ടിയും ബി.ജെ.പിയും അവരവരുടെ അഭിപ്രായങ്ങളാണ് പറഞ്ഞതെന്ന് കുമ്മനം പറഞ്ഞു.
നോട്ട് അസാധുവാക്കലിനെ നടന് മോഹന്‍ലാല്‍ അനുകൂലിച്ചിരുന്നു. അപ്പോള്‍ അദ്ദേഹത്തെ ധനമന്ത്രി തോമസ് ഐസക് വിമര്‍ശിച്ചത് ആരും മറക്കണ്ട. സി.പി.എം വിമര്‍ശിച്ചാല്‍ കുഴപ്പമില്ല. എന്നാല്‍, ബി.ജെ.പി വിമര്‍ശിച്ചാല്‍ മാത്രം പ്രശ്നമുണ്ടാക്കുന്നത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
നോട്ട് പിന്‍വലിക്കലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരിഷ്കാരങ്ങളെ അതിരൂക്ഷമായി എംടി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ബിജെപി നേതാവ് എംഎന്‍ രാധാകൃഷ്ണന് നടത്തിയ പ്രസ്താവനയെ പിന്തുണച്ചാണ് ഇപ്പോള്‍ കുമ്മനം രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."