ആത്മീയ നിര്‍വൃതിയില്‍ ശംസുല്‍ ഉലമ ഉറൂസ്
കോഴിക്കോട്: ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെ 21-ാം ഉറൂസ് മുബാറക്കിന് വിവിധ പരിപാടികളോടെ തുടക്കമായി. കോഴിക്കോട് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ സിയാറത്ത്, കൂട്ടപ്രാര്‍ഥന, ഖത്മുല് ഖുര്‍ആന്‍, മതവിജ്ഞാന സദസുകള്‍, ആദരിക്കല്‍ തുടങ്ങിയ പരിപാടികളാണ് ഉറൂസിനോടനുബന്ധിച്ചു നടക്കുന്നത്. 27ന് തുടങ്ങിയ പരിപാടി ജനുവരി മൂന്നുവരെ നീളുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ ദിനങ്ങളില്‍ നടക്കുന്ന മതപ്രഭാഷണ പരിപാടിയില്‍ ശമീര്‍ ദാരിമി കൊല്ലം, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എം.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് പങ്കെടുക്കും. ജനുവരി മൂന്നിനു നടക്കുന്ന ഖത്മുല് ഖുര്‍ആന്‍ സമാപന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. മൗലാന മൂസക്കുട്ടി ഹസ്റത്ത് മുഖ്യപ്രഭാഷണം നടത്തും. സമസ്ത വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനാകും.
വാര്‍ത്താ സമ്മേളനത്തില്‍ എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, കെ. ഉമര്‍ ഫൈസി മുക്കം, എസ്.വി ഹസന് കോയ പുതിയങ്ങാട്, കെ. ശറഫുദ്ദീന്‍ മൗലവി, കെ. താഹിര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."