നോട്ട് നിരോധനം
പ്രതിസന്ധി തീരാതെ വ്യാപാര മേഖല
പരിഹാരമില്ലെങ്കില്‍ സമരമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ബാങ്കുക
പനമരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകാതെ ജില്ലയിലെ വ്യാപാര മേഖല. ജില്ലയിലെ 8000 ത്തോളം വരുന്ന ചെറുതും വലുതുമായ വ്യാപാര കേന്ദ്രങ്ങളാണ് പ്രതിസന്ധിയില്‍ ഉഴലുന്നത്.
നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ട് മുതല്‍ ഇതുവരെ ജില്ലയിലെ വിവിധയിടങ്ങളിലെ 100ഓളം വഴിയോര കച്ചവടക്കാര്‍ ഉപജീവന മാര്‍ഗം ഉപേക്ഷിച്ചിട്ടുണ്ട്.
70 ശതമാനത്തോളം വ്യാപാരക്കുറവാണ് ചെറുകിട വ്യാപാര മേഖലയിലുള്ളത്. ഇതോടെ വ്യാപാരികളും മേഖലയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളും കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ആവശ്യത്തിന് പണമില്ലാത്തത് കാരണം വന്‍ കിടക്കാര്‍ക്ക് ചരക്ക് വാങ്ങുന്നതിന് കഴിയാതായതാണ് ചെറുകിടക്കാര്‍ക്ക് വിനയായത്. കാര്‍ഷിക വിളകള്‍ വില്‍പന നടത്തുന്ന വ്യാപാരികള്‍ക്കാണ് ദുരിതം കൂടുതല്‍. ഇതോടെ കര്‍ഷകരും വെട്ടിലായിരിക്കുകയാണ്.
ജില്ലയിലെ പല വ്യാപാരികളും വിവിധ ബാങ്കുകളില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പ എടുത്താണ് വ്യാപാരം നടത്തുന്നത്. കച്ചവടം കുറഞ്ഞതോടെ പല വ്യാപാരികളുടെയും ബാങ്കിലേക്ക് അടക്കാനുള്ള തുക കുടിശികയാകുകയും പലിശയുടെ തോത് വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ മൂന്ന് വര്‍ഷമായി മുടങ്ങി കിടക്കുന്ന വ്യാപാരി ക്ഷേമനിധി പെന്‍ഷന്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതും വ്യാപാരികളുടെ പ്രതിസന്ധി ഇരട്ടിപ്പിക്കുകയാണ്.
നോട്ട് നിരോധനം ജില്ലയിലെ വ്യാപാര മേഖലയെ പൂര്‍ണമായും തകര്‍ത്തുവെന്നും പ്രതിസന്ധി പരിഹരിക്കുന്നത് വരെ ബാങ്കുകള്‍ പലിശ ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഉസ്മാന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി ഇസ്മായില്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാന്‍ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."