പതിനായിരങ്ങള്‍ കൈകോര്‍ത്തു
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ആറു കേന്ദ്രങ്ങളിലായി നടന്ന മനുഷ്യച്ചങ്ങലയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കണ്ണികളായി. കല്‍പ്പറ്റ, വൈത്തിരി, ബത്തേരി, പുല്‍പ്പള്ളി, പനമരം, മാനന്തവാടി എന്നിവിടങ്ങളിലാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്.
കല്‍പ്പറ്റയില്‍ കൈനാട്ടി മുതല്‍ മേപ്പാടി ജങ്ഷന്‍ വരെയാണ് ചങ്ങല തീര്‍ത്തത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ആദ്യകണ്ണിയും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ മൂര്‍ത്തി അവസാന കണ്ണിയുമായി. പനമരത്ത് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി ആദ്യകണ്ണിയായി. വൈത്തിരിയില്‍ പഴയ വൈത്തിരി മുതല്‍ പൊഴുതന ജങ്ഷന്‍ വരെ തീര്‍ത്ത മനുഷ്യചങ്ങലയില്‍ സി.പി.ഐ എം സംസ്ഥാന കമ്മിറ്റിയംഗം പി.എ മുഹമ്മദ് ആദ്യ കണ്ണിയായി. പുല്‍പ്പള്ളിയില്‍ സി.പി.ഐ എം ജില്ലാ കമ്മിറ്റിയംഗം പി.എസ് ജനാര്‍ദനന്‍ ആദ്യകണ്ണിയായി. തുടര്‍ന്ന് നടന്ന പൊതുയോഗം കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ബത്തേരിയില്‍ ദേശീയപാതയില്‍ കോട്ടക്കുന്ന് മൈസൂരു റോഡ് ജങ്ഷന്‍ മുതല്‍ ബീനാച്ചി വരെ തീര്‍ത്ത ചങ്ങലയില്‍ നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍ ആദ്യകണ്ണിയായി.
മാനന്തവാടിയില്‍ സി.പി.ഐ എമ്മിന്റെ മുതിര്‍ന്ന നേതാവ് കെ ഗോവിന്ദന്‍ നമ്പ്യാര്‍ ആദ്യകണ്ണിയായി. ഒ.ആര്‍ കേളു എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എ.എന്‍ പ്രഭാകരന്‍, എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ പി.വി സഹദേവന്‍, സി.പി.ഐ എം മാനന്തവാടി ഏരിയാ സെക്രട്ടറി കെ.എം വര്‍ക്കി, ആക്ടിങ് സെക്രട്ടറി എന്‍.എം ആന്റണി, എന്‍.സി.പി ജില്ലാ പ്രസിഡന്റ് എം.പി അനില്‍, സി.എം.പി സംസ്ഥാനകമ്മറ്റി അംഗം പി.വി പത്മനാഭന്‍, കുര്യക്കോസ് മുള്ളന്‍മട, ലോറന്‍സ് എന്നിവര്‍ കണ്ണികളായി. മനുഷ്യചങ്ങലക്കു ശേഷം ഗാന്ധിപാര്‍ക്കില്‍ ചേര്‍ന്ന പൊതുസമ്മേളനം എ.എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. എം.പി അനില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."