വിദേശ ബാങ്കുകള്‍ക്ക് അവസരമൊരുക്കിയ മോദി സഹകരണമേഖല തകര്‍ക്കുന്നു: മന്ത്രി എം.എം മണി
തൊടുപുഴ: വിദേശ കുത്തക ബാങ്കുകള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ രാജ്യത്ത് അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാധാരണക്കാരുടെ അത്താണിയായ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. തൊടുപുഴയില്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണിയായശേഷം ഗാന്ധി സ്‌ക്വയറിലെ പഴയ ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കാര്‍ പറയുന്നതുപോലെ കള്ളപ്പണ്ണക്കാരൊന്നും കറന്‍സി ചാക്കില്‍ കെട്ടി വച്ചിരിക്കുകയല്ല.
മോദി നോട്ട് റദ്ദാക്കാന്‍ തീരുമാനിച്ചത് അക്കാര്യം വേണ്ടപ്പെട്ടവരെയെല്ലാം മുന്‍കൂട്ടി അറിയിച്ചിട്ടാണ്. സ്വര്‍ണമായും ഭൂമിയായും കള്ളപ്പണം വകമാറ്റാന്‍ വന്‍കിടക്കാര്‍ക്ക് അവസരമൊരുങ്ങിയപ്പോള്‍ സാധാരണക്കാര്‍ ഈ തീരുമാനത്തിന്റെ ഫലമായി നട്ടം തിരിയുകയാണ്.
മോദി പറയുന്നതുപോലൊരു കറന്‍സിരഹിതസമൂഹം ലോകത്ത് എവിടെയെങ്കിലുമുണ്ടേയെന്നറിയില്ല. നോട്ട് റദ്ദാക്കല്‍ പോലുള്ള വിഡ്ഡിത്തം മൂലം മോദിക്ക് സംഭവിക്കാന്‍ പോകുന്നത് മുന്‍പ് 20 ഇന പരിപാടി പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ ഗതിയായിരിക്കും.
സഹകരണമേഖലയെ തകര്‍ക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ കേരളത്തിന്റെ യോജിച്ച പ്രക്ഷോഭത്തിന് തടസ്സമായത് വി .എം സുധീരന്റെ നിലപാടാണ്.
കേന്ദ്രത്തില്‍ ഇപ്പോഴും അധികാരത്തിലിരിക്കുന്നത് കോണ്‍ഗ്രസാണെന്നാണ് സുധീരന്‍ കരുതുന്നതെന്നും എം .എം മണി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."