കായംകുളത്ത് ചങ്ങലയില്‍ സി.പി.ഐ ഒറ്റയ്ക്ക്
കായംകുളം : മനുഷ്യച്ചങ്ങലയില്‍ സി.പി.ഐ.പ്രവര്‍ത്തകര്‍ ഒറ്റയ്ക്കു പങ്കാളികളായി. ഏറെ നാളുകളായി സി.പി.ഐ. മണ്ഡലം കമ്മിറ്റി സി.പി.എമ്മുമായി വിഘടിച്ച് നില്‍ക്കുകയാണ്.
ഇതേ തുടര്‍ന്ന് സി.പി.ഐ.നേതാക്കളും പ്രവര്‍ത്തകരും സംഘടിച്ച് ദേശീയ പാതയോരത്തെ സി.പി.ഐ.ഓഫീസിനു മുന്പില് അണിനിരന്ന് മനുഷ്യചങ്ങലയില്‍ പങ്കാളികളായി.എല്‍ .ഡി .എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയായതിനാലാണ് ഇവര്‍ പങ്കെടുത്തത്.
സി.പി.ഐ.നേതാവ് ഷിജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇനിയും അറസ്റ്റു ചെയ്യാനുള്ളവരെ സി.പി.എം.നേതാക്കള്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് മാസങ്ങളായി സി.പി.ഐ.സി.പി.എമ്മുമായി സഹകരിക്കാറില്ല.പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.നേതൃത്വം സി.പി.എം നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് മനുഷ്യചങ്ങല വിജയിപ്പിക്കാന്‍ സി.പി.എം വിളിച്ച യോഗത്തില്‍ എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ.നേതാക്കള്‍ പങ്കെടുത്തില്ല. ഷിജിയെ അക്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റു ചെയ്യും വരെ സി.പി.എമ്മുമായി സഹകരിക്കണ്ട എന്നാണ് സി.പി.ഐ. മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."