അമരവിളയില്‍ വാഹനപരിശോധനക്കിടെ ഏഴുലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
നെയ്യാറ്റിന്‍കര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ 7.7 ലക്ഷം രൂപയുമായി കാറില്‍ എത്തിയ മൂന്നംഗ സംഘത്തെ എക് സൈസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന രാമു, അര്ജുനന്, ഡ്രൈവര്‍ സെന്തില്‍കുമാര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 7.40ന് വാഹനപരിശോധനക്കിടെയാണ് സംഘം പിടിയിലായത്.
പിടിച്ചെടുത്തവയില്‍ 2000 ന്റെ 305 നോട്ടുകളും പുതിയ 500ന്റെ 18 നോട്ടുകളും 100 ന്റെ 1019 നോട്ടുകളും 50 ന്റെ 731 നോട്ടുകളും 20 ന്റെ 229 നോട്ടുകളും 10 ന്റെ 1179 നോട്ടുകളുമാണുള്ളത്.
ബിസിനസ് ആവശ്യത്തിനായി തമിഴ്നാട്ടില്‍ നിന്നും നെയ്യാറ്റിന്‍കരയില്‍ കൊണ്ടു വരികയായിരുന്നുവെന്നാണ് സംഘം അധികൃതരോട് പറഞ്ഞത്. എന്നാല്‍ രേഖകള്‍ ഹാജരാക്കാനായില്ല. സംഘം എത്തിയ കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് സി.ഐ.ഷാജഹാന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. പിടിച്ചെടുത്ത കറന്‍സിയും വാഹനവും പ്രതികളെയും പാറശാല പൊലിസിന് കൈമാറുമെന്ന് ചെക്ക്പോസ്റ്റ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."