HOME
DETAILS

മനുഷ്യച്ചങ്ങലയില്‍ ആയിരങ്ങള്‍ കണ്ണികളായി

  
backup
December 30 2016 | 06:12 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%bf%e0%b4%b0

 

കൊല്ലം: ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ രാഷ്ട്രീയഭേദമന്യേ ആയിരങ്ങള്‍ കണ്ണികളായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ജനങ്ങള്‍ ചങ്ങലയില്‍ കൈകോര്‍ത്തു.
നിശ്ചയിച്ച സമയത്തിന് മുമ്പ് തന്നെ ജനങ്ങള്‍ റോഡിന് പടിഞ്ഞാറുവശത്ത് അണിനിരന്നു. പ്രവര്‍ത്തകര്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍. അനിരുദ്ധനും സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാലും നല്‍കി. പൊതുസമ്മേളനവേദിയിലൂടെ മനുഷ്യച്ചങ്ങല കടന്നുപോകുംവിധമായിരുന്നു സജ്ജീകരിച്ചിരുന്നത്.
ജില്ലാ ആസ്ഥാനമായ ചിന്നക്കടയില്‍ കൃത്യം അഞ്ച് മണിക്ക് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആയിരങ്ങള്‍ ഏറ്റുപറഞ്ഞു. പൊതുസമ്മേളനവേദിയില്‍ ജി. സത്യബാബു, എം. ഭാസ്‌കരന്‍, ആര്‍. രാജേന്ദ്രന്‍, ആര്‍. വിജയകുമാര്‍, ജെ. ചിഞ്ചുറാണി, കെ.ആര്‍ ചന്ദ്രമോഹനന്‍, കായിക്കര ഷംസുദ്ദീന്‍, കെ. സോമപ്രസാദ് എം.പി, കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ, എന്‍. അനിരുദ്ധന്‍, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, എം.എച്ച് ഷാരിയര്‍, കെ.എന്‍ ബാലഗോപാല്‍, ആര്‍. ബാലകൃഷ്ണപിള്ള, മന്ത്രി കെ. രാജു, പി.കെ ഗുരുദാസന്‍, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, എന്‍. പത്മലോചനന്‍, എസ്. സുവര്‍ണകുമാര്‍ തുടങ്ങിയവര്‍ കൈകോര്‍ത്തു.
പ്രതിജ്ഞ ചൊല്ലലിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ എന്‍. അനിരുദ്ധന്‍ അധ്യക്ഷനായി. ആര്‍.എസ്.എസ്-സംഘ്പരിവാരങ്ങളുടെ പുതിയ പരിഷ്‌ക്കാരമാണ് നോട്ട് പിന്‍വലിക്കലെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത പി.കെ ഗുരുദാസന്‍ പറഞ്ഞു. കള്ളപ്പണം കണ്ടെത്താനാണ് നോട്ട് നിരോധിക്കുന്നതെന്ന് മോഡി പറഞ്ഞെങ്കിലും കള്ളപ്പണമൊന്നും കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
അതേസമയം ന്യൂജനറേഷന്‍ ബാങ്കുകളിലൂടെ കള്ളപ്പണം ഒഴുകുകയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കാതെ ജനങ്ങള്‍ സമ്പാദ്യം സൂക്ഷിച്ചിട്ടുള്ള സഹകരണബാങ്കുകളെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയാകെ തകര്‍ന്നിരിക്കുകയാണ്. മോഡിയുടെ വെല്ലുവിളി ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് വിളിച്ചറിയിക്കുന്ന മഹാസമരമാണ് മനുഷ്യചങ്ങലയിലൂടെ ദൃശ്യമായതെന്നും ഗുരുദാസന്‍ പറഞ്ഞു.
നരേന്ദ്രമോഡിക്കുവേണ്ടി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ മുറിയൊഴിച്ചിടേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
രാജ്യസ്‌നേഹത്തെ പറ്റി ആവേശപൂര്‍വം പറയുന്ന മോഡി അതിര്‍ത്തി കാക്കുന്ന ഭടന്മാര്‍ക്ക് പോലും ശമ്പളം കൊടുക്കാത്തയാളായി മാറിയിരിക്കുകയാണ്. കള്ളപ്പണത്തിനെതിരേയുള്ള നീക്കമാണെന്ന് പറഞ്ഞെങ്കിലും കള്ളപ്പണം പിടിച്ചതെല്ലാം പുതിയ നോട്ടാണ്.
ഇതില്‍ നിന്ന് മനസിലാകുന്നത് കള്ളപ്പണവും കള്ളനോട്ടും ഒഴിവാക്കാനല്ല, ഈ നീക്കം ചിലര്‍ക്കൊക്കെ വേണ്ടിയാണ് എന്ന് മനസിലാകും. നോട്ട് പിന്‍വലിച്ചതിലൂടെ അംബാനിക്കും അദാനിക്കും യാതൊരു കുഴപ്പവുമുണ്ടായില്ല. വലഞ്ഞതൊക്കെ സാധാരണക്കാരും പാവങ്ങളുമാണ്.
ഇക്കണക്കിന് പോയാല്‍ രാജ്യത്തിന്റെ ക്രമസമാധാന നില തകരും കേരളത്തിലെ പല പൊതുമേഖലാ സ്ഥാപനങ്ങളും നോട്ട് പിന്‍വലിക്കല്‍ മൂലം തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണ്. മോഡിയുടെ ഭരണം ഏകാധിപത്യ ഭരണത്തേക്കാള്‍ മോശപ്പെട്ടതാണെന്നും പിള്ള പറഞ്ഞു. മന്ത്രിമാരായ കെ. രാജു, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ.എന്‍ ബാലഗോപാല്‍ തുടങ്ങിയവരും സംസാരിച്ചു. മനുഷ്യച്ചങ്ങല കരുനാഗപ്പള്ളിയില്‍ മനുഷ്യമതിലായി.
പന്മന സര്‍വിസ് സഹകരണ ബാങ്ക് മുതല്‍ ഓച്ചിറയിലെ ജില്ലാ അതിര്‍ത്തിവരെ കരുനാഗപ്പള്ളി, കുന്നത്തൂര്‍ മണ്ഡലങ്ങളിലെ ആയിരങ്ങള്‍ പ്രതിഷേധ ചങ്ങലയില്‍ കണ്ണികളായി. പന്മനയില്‍ സി.പി.എം ഏരിയാ സെക്രട്ടറി ഡോ. പി.കെ ഗോപന്‍, കരുനാഗപ്പള്ളിയില്‍ ആര്‍. രാമചന്ദ്രന്‍ എം.എല്‍.എയും പുതിയകാവില്‍ സി.പി.എം സംസ്ഥാന സമിതി അംഗം സൂസന്‍ കോടി, പുത്തന്‍തെരുവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ആര്‍ വസന്തന്‍ തുടങ്ങിയവര്‍ പങ്കാളികളായി.
ഓച്ചിറയിലെ മനുഷ്യചങ്ങലയില്‍ വധൂവരന്മാരുടെ സാന്നിധ്യം ശ്രദ്ധേയമായി. ആലപ്പുഴ,കൊല്ലം ജില്ലകളുടെ അതിര്‍ത്തിയായ ഓച്ചിറ പ്രീമിയര്‍ ജങ്ഷനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള ജില്ലയിലെ ചങ്ങലയുടെ ആദ്യ കണ്ണിയായി. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം എ. മഹേന്ദ്രന്‍ ആലപ്പുഴയിലെ അവസാന കണ്ണിയായിരുന്നു. കുന്നത്തൂര്‍ അസംബ്ലി മണ്ഡലത്തിലെയും ശൂരനാട് ഏരിയയിലെയും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അണിനിരന്ന ഓച്ചിറ മുതല്‍ വവ്വാക്കാവ് വരെ മനുഷ്യ മതിലായി ചങ്ങല മാറി.
സ്ത്രീകളും കുട്ടികളും ജനപ്രതിനിധികളും, പ്രവര്‍ത്തകരുമടക്കം നൂറ് കണക്കിനാളുകളാണ് ചങ്ങലയില്‍ കണ്ണികളാവാന്‍ അണിനിരന്നത്. എല്‍.ഡി.എഫ് നേതാക്കളായ എം. ഗംഗാധരക്കുറുപ്പ്, പി.ബി സത്യദേവന്‍, ആര്‍. സോമന്‍പിള്ള, അജയന്‍ തുടങ്ങിയ പ്രമുഖര്‍ കണ്ണികളായി. കൊല്ലം മുതല്‍ ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിവരെയും വിവിധ ഏരിയകളില്‍ നിന്നുള്ള ഇടതുമുന്നണി പ്രവര്‍ത്തകര്‍ ചങ്ങലയില്‍ അണിചേര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago