റുവാണ്ടണ്ടയിലെ മുന്‍ കോണ്‍സുലേറ്റ് ജനറലിനു വധഭീഷണി
വടകര: റുവാണ്ടണ്ടയിലെ മുന്‍ ഹോണററി കോണ്‍സുലേറ്റ് ജനറല്‍ വടകര സ്വദേശി വിനോദ് തറമ്മലിന് (65) വധഭീഷണി. ഇന്റര്‍നെറ്റ് ഫോണ്‍ വഴിയാണ് വധ ഭീഷണി മുഴക്കിയത്.
കോഴിക്കോട് റൂറല്‍ എസ്പി എന്‍.വിജയകുമാറിന് ഇത് സംബന്ധിച്ച് ഇദ്ദേഹം പരാതി നല്‍കി. 'തന്റെ ഫയല്‍ കിട്ടിയിട്ടുണ്ടെണ്ടന്നും ഉടന്‍ കഥകഴിക്കുമെന്നും' മലയാളത്തിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. 1994 ല്‍ റുവാണ്ടണ്ടയില്‍ വച്ചും വിനോദിന് നേരെ വധശ്രമം നടന്നിരുന്നു. അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അഞ്ച് അക്രമികളില്‍ രണ്ടണ്ടു പേരെ വധിച്ചാണ് റുവാണ്ടന്‍ പൊലിസ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
പതിനൊന്ന് വര്‍ഷം റുവാണ്ടണ്ടയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലായി സേവനമനുഷ്ഠിച്ച വിനോദ് ഇപ്പോള്‍ കര്‍ണാടകയിലെ വിരാജ്‌പേട്ടയിലാണ് താമസം. അഫ്രിക്കന്‍ രാജ്യമായ റുവാണ്ടണ്ടയിലെ വംശീയ കലാപ സമയത്ത് ആയിരത്തോളം ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതിന് ഇദ്ദേഹത്തിന് സര്‍ക്കാരിന്റെ പ്രശസ്തി പത്രം ലഭിച്ചിട്ടുണ്ടണ്ട്. റൂറല്‍ എസ്.പിയുടെ നിര്‍ദേശ പ്രകാരം സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."