ആര്‍മി റിക്രൂട്ട്‌മെന്റ് വിവാദം ആസൂത്രിതമെന്ന് കമ്പനി
കോഴിക്കോട്: സെലക്ഷന്‍ ക്യാംപ് തടസ്സപ്പെട്ട സംഭവത്തില്‍ പി.കെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണവുമായി ആര്‍മി ട്രെയ്‌നിങ് സെന്റര്‍ അധികൃതര്‍. വിവിധ സേനകളിലേക്ക് ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അനധികൃത റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന ആരോപണം തെറ്റാണെന്ന് ബറ്റാലിയന്‍ പ്രീ റിക്രൂട്ട്‌മെന്റ് ട്രെയ്‌നിങ് സെന്റര്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ ഡയറക്ട് റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ സെലക്ഷന്‍ ക്യാംപ് നടത്തിയതിന് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് 'പരിശീലന തിരഞ്ഞെടുപ്പ് ' മാത്രമാണ് നടന്നതെന്ന വിശദീകരണവുമായി ഇവര്‍ രംഗത്തെത്തിയത്. പി. കെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള മറ്റു പരിശീലന സ്ഥാപനങ്ങളാണ് ഉദ്യോഗാര്‍ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച് പ്രശ്‌നമുണ്ടാക്കിയത്. എന്‍.എ.പി.ടി എന്ന പരിശീലന സ്ഥാപനത്തില്‍ നിന്നും പുറത്തുവന്ന് സ്വതന്ത്രമായി പരിശീലനകേന്ദ്രമുണ്ടാക്കിയതിന്റെ വ്യക്തിവിരോധം തീര്‍ക്കുകയാണ്.
വിവിധ സേനാ വിഭാഗങ്ങളിലേക്ക് തൊഴില്‍ നേടാനുള്ള എഴുത്തുപരീക്ഷാ പരിശീലനവും കായിക പരിശീലനവുമാണ് ട്രെയ്‌നിങ് സെന്റര്‍ നല്‍കുന്നതെന്നും സ്ഥാപനത്തില്‍ നിന്ന് പരിശീലനം നേടിയ മുന്നൂറിലധികം പേര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും ബറ്റാലിയന്‍ അധികൃതരായ ജീവന്‍ രാജ്, കെ.ആര്‍ വേണുഗോപാല്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."