കാക്കുനി ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു
കുറ്റ്യാടി: കാവില്‍തീക്കുനി വടകര റോഡില്‍ കാക്കുനിക്കും അരൂര്‍ റോഡിനുമിടയില്‍ അപകടങ്ങള്‍ പതിവാകുന്നു. അടുത്തകാലത്ത് റബറൈസ് ചെയ്ത റോഡില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നിരവധി അപകടങ്ങളാണ് നടന്നത്. കഴിഞ്ഞ ദിവസം കാറ് ബൈക്കിലിടിച്ച് പരുക്കേറ്റ വേളം ഓളോടിത്താഴയിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ്.
റോഡ് ടാറിങ്ങ് കഴിഞ്ഞ ഉടനെ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞു കയറിയിരുന്നു. കട തുറക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. കടയോട് ചേര്‍ന്ന മതില്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. മൂന്ന് മാസങ്ങള്‍ക്കുമുന്‍പ് നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ച് കാര്‍യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു.
അമിത വേഗതയിലെത്തിയ ബൈക്ക് ഓവു ചാലിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റതും ഇവിടെയാണ്. സമീപത്തെ റേഷന്‍ കടയ്ക്കടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാഹനം തട്ടി കാല്‍നട യാത്രക്കാരന് പരുക്കേറ്റ സംഭവവുമു@ണ്ടായി. ഓരോ അപകടത്തിലും തലനാരിഴ വ്യത്യാസത്തിനാണ് ദുരന്തങ്ങള്‍ ഒഴിവായത്. റോഡിലെ വളവും വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വേഗത കുറക്കാനാവിശ്യമായ ഡിവൈഡറോ,സൂചനാ ബോര്‍ഡുകളോ ഇവിടെ ഇല്ല. കാറും, ഇരുചക്ര വാഹനങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചു പായുന്നത് കാരണം കാല്‍നട യാത്രക്കാര്‍ ഭയപ്പാടോടെയാണ് വഴി നടന്നു പോകുന്നത്.
അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇവിടെ ഡിവൈഡറും,അപകട സൂചനാ ബോര്‍ഡും സ്ഥാപിക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."