HOME
DETAILS

പൂപ്പൊലി: മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

  
backup
December 30 2016 | 23:12 PM

%e0%b4%aa%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാല അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തുന്ന പുഷ്‌പോത്സവത്തിന്റെ (പൂപ്പൊലി) നാലാമത് പതിപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇത്തവണ റോസ് ഉദ്യാനം മുഖ്യ ആകര്‍ഷണമാക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍. ഇതിനായി 466 ഇനം റോസ് ചെടികള്‍ വിദേശരാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി രാജേന്ദ്രന്‍ പറഞ്ഞു. 14 ദിവസം നീണ്ടു നില്‍ക്കുന്ന പൂപ്പൊലി ജനുവരിയിലെ മൂന്നാം വാരമാണ് നടക്കുക. മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിലവില്‍ 1200 ഓളം റോസ് ഇനങ്ങളുണ്ട്. ഏകദേശം അഞ്ച് ഏക്കര്‍ വരുന്നതാണ് ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം റോസ് ഗാര്‍ഡന്‍. ഇന്ത്യയില്‍ റോസ് ചെടി ഇറക്കുമതിക്ക് ലൈസന്‍സുള്ള ബംഗളൂരുവിലെ സി.എസ് ഗോപാലകൃഷ്ണ അയ്യങ്കാര്‍ മുഖേനയാണ് പുഷ്‌പോത്സവത്തിനായി വിദേശ റോസ് ഇനങ്ങള്‍ വരുത്തുന്നത്. അമ്പലവയലില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കൈവശമുള്ളതില്‍ ഏകദേശം 12 ഏക്കര്‍ സ്ഥലമാണ് പുഷ്‌പോത്സവത്തിനായി ഉപയോഗപ്പെടുത്തുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പുഷ്‌പോത്സവത്തിന്റെ സംഘാടനം.
കഴിഞ്ഞ പുഷ്‌പോത്സവത്തിന്റെ ഭാഗമായിരുന്ന ചന്ദ്രോദ്യാനം, സൂര്യോദ്യാനം, സ്വപ്‌നോദ്യാനം എന്നിവ ഇക്കുറിയും ഉണ്ടാകും. ഡാലിയ, ഓര്‍ക്കിഡ് ഉദ്യാനങ്ങള്‍, വിഷരഹിത പച്ചക്കറിത്തോട്ടം എന്നിവയും പൂപ്പൊലിയുടെ ഭാഗമായി ഉണ്ടാകും. 5000ല്‍ പരം ഇനങ്ങളാണ് ഡാലിയ ഗാര്‍ഡനില്‍. മൊട്ടിടുന്നതിനുള്ള പരുവത്തിലാണ് ഉദ്യാനത്തിലെ ഡാലിയ ചെടികളില്‍ ഏറെയും. ഫെലനോപ്‌സിസ്. ഡെന്‍ഡ്രോബിയം, വാന്‍ഡ്, കറ്റാലിയ കുടുംബങ്ങളില്‍ നിന്നുള്ളതിനു പുറമേ വൈല്‍ഡ് ഇനങ്ങളും ഉള്‍പ്പെടുന്നതാണ് പൂപ്പൊലിക്കായി സജ്ജമാക്കുന്ന ഓര്‍ക്കിഡ് ഉദ്യാനം. ഇറക്കുമതി ചെയ്തതടക്കം 1300 ഓളം ഇനങ്ങളാണ് ഓര്‍ക്കിഡ് ഉദ്യാനത്തില്‍ ഉണ്ടാകുകയെന്ന് ഇതിന്റെ ചുമതലയുള്ള റിസര്‍ച്ച് അസിസ്റ്റന്റ് പ്രിയ ലോറന്‍സ് പറഞ്ഞു. ഗവേഷണകേന്ദ്രത്തില്‍ ടിഷ്യൂ കള്‍ച്ചറിലൂടെ വികസിപ്പിച്ചതാണ് ചിലയിനം ഓര്‍ക്കിഡുകള്‍. ബോധവല്‍കരണം മുന്‍നിര്‍ത്തിയാണ് വിഷരഹിത പച്ചക്കറിത്തോട്ടം ഒരുക്കുന്നത്.
2014 ഫെബ്രുവരി രണ്ട് മുതല്‍ 12 വരെയായിയുന്നു ഗവേഷണ കേന്ദ്രത്തില്‍ പ്രഥമ വയനാട് പുഷ്‌പോത്സവം. പൂപ്പൊലി വന്‍വിജയമായതോടെയാണ് രണ്ടാമത് പതിപ്പിന് 2015 ജനുവരിയില്‍ അമ്പലവയല്‍ വേദിയായത്. 90.65 ലക്ഷം രൂപയുടെ വരുമാനമാണ് രണ്ടാം പതിപ്പില്‍ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷമിത് ഒരു കോടി 49 ലക്ഷം രൂപയായി. 68.2 ലക്ഷം രൂപയാണ് ഇതിനായി സര്‍വകലാശാലക്ക് ചെലവായത്. ഇത്തവണ 80 ലക്ഷം രൂപ ചെലവും 150 ലക്ഷം രൂപ വരവുമാണ് പ്രതീക്ഷിക്കുന്നത്. 340 സ്റ്റാളുകള്‍ ഇക്കുറി ഉണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  23 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  23 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  23 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  23 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  23 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  23 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  23 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  23 days ago