വന്‍കിടക്കാര്‍ക്ക് വീണ്ടും വായ്പ നല്‍കാനുള്ള നയമാണ് മോദി ചെയ്തതെന്ന് വി.ഡി സതീശന്‍
കൊച്ചി: വന്‍കിടക്കാര്‍ക്ക് വീണ്ടും വായ്പ നല്‍കാന്‍ ബാങ്കുകളെ ശക്തമാക്കുകയാണ് നോട്ട് നിരോധനത്തിലൂടെ മോഡി ചെയ്തതെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. പാവപ്പെട്ടവരുടെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ പണവും ബാങ്കില്‍ നിക്ഷേപിപ്പിച്ചു. ഇന്ന് സ്വന്തം പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയില്‍ സാധാരണക്കാരന്‍ നില്‍ക്കുമ്പോള്‍ രാജ്യത്ത് 500 കോടിയുടെ വിവാഹ മാമാങ്കങ്ങള്‍ നടക്കുന്നതെങ്ങനെയെന്ന് പറയാനുള്ള ഉത്തരവാദിത്വം മോഡിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'മോദി ജനകീയ വിചാരണ' ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശന്‍.
ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി.ടി.തോമസ് ഹൈബി ഈഡന്‍, നേതാക്കളായ ഡോമിനിക് പ്രസന്റേഷന്‍, ലൂഡി ലൂയിസ്, ലാലി വിന്‍സന്റ്, എം.പ്രേമചന്ദ്രന്‍ , ടി വൈ യൂസഫ്,അബ്ദുള്‍ റഹ്മാന്‍, പി ഡി മാര്‍ട്ടിന്‍, കെ വി പി കൃഷ്ണകുമാര്‍, പി.ഐ മുഹമ്മദാലി, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് പ്രതീകാത്മകമായി മോഡിയെ വിചാരണ ചെയ്യുന്ന ലഘു നാടകം അവതരിപ്പിച്ചു. എറണാകുളം ജോസ് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."